കവിത: തിരിച്ചറിവ് | ബിൻസി സാബു സൂററ്റ്

മാനവ രക്ഷക്കായ്‌ മന്നിൽ പിറന്നതാം,
മഹോന്നതാനാകും മനുവേലനെ;
മാനവരോ മഹാ കഷ്ടത്തി- ലാണിഹേ,
മറന്നിടല്ലേ.. മന്നാ ! മനുകുലത്തെ.

post watermark60x60

മാരക വ്യാധിയിലാണ്ടു പോയീലോകം,
വ്യാകുലത്താലെ വലഞ്ഞിടുമ്പോൾ,
വ്യാധികൾ നീക്കിയ നിൻ ഭുജം അവിടുന്നു
വന്നോന്നു തൊട്ടു തലോടിടണേ !

നെടുവീർപ്പിട്ടു കരഞ്ഞു കലങ്ങി,
തലമുറയേ വിദേശത്തയയ്ക്കാൻ,
ഇന്നിതാ കണ്ണീർ പൊഴിച്ചിടുന്നു -തൻ
മക്കളോ തിരികെ ഇന്നരികിൽ വരാൻ… !

Download Our Android App | iOS App

നിലവിളി ഉയരുന്നു കൂട്ടമായ് അലറുന്നു,
പ്രാണഭയത്തിലീ ലോകം ഭ്രമിക്കുന്നു,
മരണമാം മാലപ്പടക്കങ്ങൾ പൊട്ടുന്നു,
ശ്രവണപുടങ്ങളും തകർത്തിടുമതുപോലെ..!

വേണ്ടപ്പെട്ടവരോടു വിടപറഞ്ഞതുമില്ല, ചുംബനം സ്പർശം ഒന്നുമില്ലാ; സ്വന്തങ്ങൾക്കൊക്കെ അതിരുകൾ ഉണ്ടെന്നും, ഈ വ്യാധി നമ്മേ പഠിപ്പിച്ചില്ലേ..!

തേടിയതൊന്നുമേ കൂട്ടിനായ് വന്നില്ല,
നേടിയതൊന്നുമേ നേട്ടമല്ല;
എന്നൊരു സത്യവും തിരിച്ചറിഞ്ഞീടുവാൻ ഈ വ്യാധി നമ്മേ പഠിപ്പിച്ചില്ലേ.. !!

കള്ളരാം ദർശകർ ദർശിച്ചതോ-മുൻമ്പിൽ, പടിപടിയായി ഉയർച്ചതന്നെ,; ഉയർച്ചയല്ലനുവാര്യം താഴ്മായാണനുവാര്യമെ- ന്നു,പഠിപ്പിച്ചീ വ്യാധി നമ്മേ.

അന്യദേശത്തു പരദേശിയാണു നാം
കൂടാരവാസികൾ ആണു നമ്മൾ,
എന്നുള്ള സത്യവും പാടെ മറന്നിട്ട്,
കെട്ടിപ്പടുത്തു നാം കൊട്ടാരങ്ങൾ.

രക്ഷണ്യ സുവിശേഷം അറിയിക്കണം നമ്മൾ,
സുവിശേഷഘോഷണം ചെയ്തിടേണം,
സുവിശേഷ യോഗത്തിൽ പോലും ഈ സുവിശേഷം ലേശവും നമ്മൾ പറഞ്ഞതില്ല..!

ആരുമേ രക്ഷിക്കപ്പെട്ടതില്ല ലക്ഷങ്ങൾ പൊടിച്ചോരോ യോഗത്തിലും.
ഇന്നിതാ വീടിനേം വേദിയാക്കി നന്നേ സുവിശേഷം പറയാനും പഠിച്ചു നമ്മൾ.

നിൻ കോപം മാറ്റണേ പൊന്നു നാഥാ,
നിൻ ഉഗ്രകോപത്താൽ തകർത്തീടല്ലേ,
ഞങ്ങളിൻ അകൃത്യങ്ങൾ മായിക്കണേ ദേവാ,
പാപങ്ങൾ എല്ലാം പൊറുത്തീടണേ.. !!

ക്ഷാമം ഭൂകമ്പവും പ്രകൃതി തൻ രോക്ഷവും ആകാശ ലക്ഷ്യവും കാണുന്നിതാ,
പകർച്ച വ്യാധിയും നിൻ വരവിനോരടയാളം ആണെന്നും നമ്മൾ തിരിച്ചറിഞ്ഞു…..
ആണെന്നും ഞങ്ങൾ തിരിച്ചറിഞ്ഞു… !!

ബിൻസി സാബു സൂററ്റ്

-ADVERTISEMENT-

You might also like