ഇന്നത്തെ ചിന്ത : സമയം തക്കത്തിൽ ഉപയോഗിക്കുക | ജെ.പി വെണ്ണിക്കുളം

നാം പലപ്പോഴും സമയത്തിന്റെ വില മനസിലാക്കാത്തവരാണ്. ‘സമയവും തിരമാലയും ആരെയും കാത്തു നിൽക്കുന്നില്ല’ എന്നു കേട്ടിട്ടില്ലേ?ഒരു വർഷം പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർഥിക്കാണ്‌ ആ വർഷത്തിന്റെ വില മനസിലാക്കാൻ കഴിയുന്നത്. ഇതുപോലെ ആത്മീയ ജീവിതത്തിലും നാം എത്രയോ സമയം നഷ്ടമാക്കിയിരിക്കുന്നു. അവസരം ലഭിച്ചിട്ടും അതു ഉപയോഗിച്ചില്ല. ഇപ്പോൾ ആഗ്രഹിച്ചിട്ടും ആ സമയം തിരികെ ലഭിക്കുന്നുമില്ല. ലോക്ക്ഡൗണിൽ സമയം ധാരാളമുണ്ടല്ലോ. നഷ്ടമാക്കിയ സമയത്തെക്കുറിച്ച് അനുതപിക്കാം, പ്രാർത്ഥിക്കാം. ഇനിയുളള സമയം പാഴാക്കില്ല എന്ന തീരുമാനം കൂടി ഈ സമയങ്ങളിൽ എടുക്കുന്നത് നല്ലതാണ്. മാത്രമല്ല, എവിടെയാണോ സമയം നഷ്ടമാക്കിയത് അവിടേക്ക് മടങ്ങിവരിക. കാരണം സമയം നഷ്ടമാക്കിയത് മനുഷ്യനോടല്ല, ദൈവത്തോടത്രേ.

വേദ ഭാഗം: കൊലോസ്യർ 4
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.