പാസ്റ്റർ ഷാജി ദാനിയേലിന് കൗൺസിലിംഗിൽ ഡോക്ട്രേറ്റ്

ഹൂസ്റ്റൺ: അമേരിക്കയിലെ കെന്റ്ക്കിയിലുള്ള യൂണിവേഴ്സിറ്റി ഓഫ് കമ്പർലൻഡിൽ നിന്നും കൗൺസിലിംഗിൽ  പാസ്റ്റർ ഷാജി ഡാനിയേൽ ഡോക്ട്രേറ്റ് നേടി.

ഐ.പി.സി കൊട്ടാരക്കര മുൻ സെന്റർ ഡിസ്ട്രിക്ട് പാസ്റ്റർ പരേതനായ പാസ്റ്റർ കെ.സി. ഡാനിയേലിന്റെയും പരേതയായ ഏലിയാമ്മ ദാനിയലിന്റെയും മകനാണ്. 

സെറാംപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും B.Th, B.D, M.Th ബിരുദങ്ങൾ നേടിയ ശേഷം ഹൂസ്റ്റൻ യൂണിവേഴ്സിറ്റിയിൽ നിന്നും M.Ed കരസ്ഥമാക്കി. ടെക്സാസ് ബോർഡിന്റെ സെർട്ടിഫൈഡ് ലൈസൻസ്ഡ് പ്രൊഫഷണൽ കൗൺസിലർ കൂടിയാണ് പാസ്റ്റർ ഷാജി ഡാനിയേൽ. ഐപിസി നീലേശ്വരം, ഐ.പി.സി കുരീപ്പുഴ, ഐ.പി.സി കുവൈറ്റ്, ഇമ്മാനുവേൽ പെന്തക്കോസ്‌തൽ ചർച്ച്, സ്റ്റഫോർഡ് ഐപിസി ഹെബ്രോൻ, എന്നിവിടങ്ങളിൽ സഭാ ശുശ്രുഷ നിർവഹിച്ചിട്ടുണ്ട്. ഇപ്പോൾ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹുസ്റ്റന്റെ പാസ്റ്ററുമാണ്. തന്റെ ഭാര്യ ഡോ. മേരി ഡാനിയേൽ യൂണിവേഴ്സിറ്റി ഓഫ് അലബാമയിൽ നിന്നും നർസിങ് പ്രാക്റ്റിസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ശേഷം പ്രശസ്തമായ എം.ഡി ആൻഡേഴ്സൻ കാൻസർ സെന്ററിലെ അഡ്വാൻസ്ഡ് നർസ്‌ പ്രാക്ടിഷണറായി ജോലി ചെയ്യുന്നു. രണ്ടു മക്കൾ ലുക്ക് & ലിഡിയ.

പാസ്റ്റർ ഷാജി ഡാനിയേലിന് ക്രൈസ്തവ എഴുത്തുപുര കുടുംബത്തിൻ്റെ അനുമോദനങ്ങൾ!!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.