ഇന്നത്തെ ചിന്ത : വല്ലാതെ യാചിക്കരുത് | ജെ.പി വെണ്ണിക്കുളം
സ്വാർഥ ലക്ഷ്യങ്ങളോടെ പ്രാർത്ഥനയെ കാണുന്നവരുണ്ട്. അങ്ങനെയുള്ള പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. പ്രാർത്ഥന എല്ലായ്പ്പോഴും ദൈവഹിതത്തിനു അനുസൃതമായിരിക്കണം. ക്രിസ്തുവിന്റെ മനസറിയുന്നവരുടെ പ്രാർത്ഥനയിൽ സ്വാർത്ഥതയോ മറ്റു യാതൊരുവിധ അശുദ്ധിയോ ഉണ്ടാവില്ല. സകല പ്രാർത്ഥനകളും ദൈവഹിതത്തിനും ജ്ഞാനത്തിനും സ്വഭാവത്തിനും യോജിച്ചതായിരിക്കണമെന്നു ചൈനയിലെ പ്രാർത്ഥനാ മനുഷ്യനായി അറിയപ്പെട്ട ഗോർഡൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രിയരെ, നമ്മുടെ പ്രാർത്ഥനയ്ക്കുള്ള മറുപടി വിദൂരമല്ല എന്ന ബോധ്യത്തോടെ പ്രാർത്ഥിക്കുക. മറുപടിയുണ്ട് നിശ്ചയം.
വേദ ഭാഗം: യാക്കോബ് 4
ജെ.പി വെണ്ണിക്കുളം


- Advertisement -

Comments are closed.