കവിത: എൻ മനമേ നീ തേങ്ങുന്നതു എന്തിനു ? | ബെന്നി ജി മണലി, കുവൈറ്റ്

എൻ മനമേ നീ തേങ്ങുന്നതു എന്തിനായി
നിനക്കയല്ലയോ യേശു ഈ മണ്ണിൽ ഭൂജാതനായി
കേവല മർത്യനായി തച്ഛനാം സുതനായി
പഴിയേറെ ഏറ്റ കന്യാ പുത്രനായി (എൻ മനമേ….

post watermark60x60

ഗനെ സരത്തിലും ഗത്സമനയിലും
ഗ്‌ധരെ ദേശത്തും ഗാഗുൽത്തായിലും
ബെഥാന്യയിലും സുഖാവറിന് വഴിയിലും
നിന്നെ മാത്രമല്ലെ അവൻ തേടി വന്നു ?(എൻ മനമേ….

പാപത്തിൻ ശാപത്തിൽ നീറിയ നിൻ ജൻമം
നിത്യ നരകത്തിൻ കൂട്ടാളിയാം സാത്താൻ
നിന്നെ മാടി വിളിച്ചൊരു നേരത്തു
സ്വന്ത നിണത്താൽ നിത്യ ജീവൻ അവൻ നൽകി (എൻ മനമേ….

Download Our Android App | iOS App

രോഗങ്ങളാൽ നിൻ മേനി ഏറെ തളർന്നപ്പോൾ
ഓർക്കുക നിൻ രോഗ ശാന്തിക്കായി
തല്ലി തകർത്തതാം ആ തിരു മേനി
നിണമേറെ വാർത്തു കാൽവരിയിൽ നിനക്കായി (എൻ മനമേ….

നിണമേറെ വാർന്ന് നീ യെരിഹോവിലെങ്കിലും
കാട്ടാത്തിമേൽ ആണ് നീ കയറിയിരുന്നതെങ്കിലും
രാത്രിയിലാണ് നീ തേടിയെത്തിയതെങ്കിലും
നിന്നെ മറക്കാതെ ,മാർവിൽ ചേർക്കുന്ന നാഥാൻ (എൻ മനമേ….

ഒറ്റികൊടുത്തു നീ നിർദയം ത ള്ളിപ്പറഞ്ഞു പലവട്ടമെങ്കിലും
ഓടിയൊളിച്ചു ആപത്തു നേരത്തു
എങ്കിലും ചാരത്തു ഓടിയണഞ്ഞവൻ
ചേർത്തുപിടിച്ചു ആശ്വാസദായകൻ (എൻ മനമേ….

ബെന്നി ജി മണലി, കുവൈറ്റ്

-ADVERTISEMENT-

You might also like