സൗദ്യ അറേബ്യയിൽ വെച്ച് നിത്യതയിലേക്ക് ചേർക്കപ്പെട്ട പാസ്റ്റർ വിൽസൺ എബ്രഹാമിനെ കുറിച്ച് തന്റെ സഹപാഠിയും സുഹൃത്തുമായ വ്യക്തി എഴുതിയ കുറുപ്പ് ശ്രദ്ധേയമാകുന്നു

ആരെയും ചതിക്കാത്ത, ആരെക്കുറിച്ചും മോശം പറയാത്ത, ആരോടും പിണങ്ങാത്ത, ആരോടും കയർക്കാത്ത, എപ്പോഴും സുഹൃത്തുക്കളെ ആത്മാർഥമായി സ്നേഹിക്കുന്ന വ്യക്തി…ഒരു മനുഷ്യൻ എന്ന നിലയിൽ നീ എന്നേക്കാൾ എത്രയോ ഉയരത്തിലാണ് വിത്സാ നീ..

കഴിഞ്ഞ ദിവസങ്ങളിൽ റിയാദിൽ വെച്ച് നിത്യതയിലേക്ക് ചേർക്കപ്പെട്ട പാസ്റ്റർ വിൽസൺ എബ്രഹാമിനെ കുറിച്ച് തന്റെ സഹപാഠിയും സുഹൃത്തുമായ ഒരു മാന്യ സഹോദരൻ കുറിച്ച ഫെയ്‌സ് ബുക്ക്‌ പോസ്റ്റിലെ വരികളാണ് മുകളിൽ കൊടുത്തത്.

‘നീ സുവിശേഷ വേല തെരഞ്ഞെടുത്തപ്പോൾ നിന്നെയും നിന്റെ ദൈവത്തെയും ഞാൻ കളിയാക്കി.. പക്ഷെ ഒരിക്കൽ പോലും നീ കയർത്തില്ല..പക്ഷെ സ്നേഹം കൊണ്ട് നീ അവയെ എല്ലാം നേരിട്ടു’.

സ്നേഹം കൊണ്ട് ഹൃദയം കീഴടക്കിയ ഒരു ഭക്തനെ കുറിച്ച് പുറത്തുള്ള ആ സുഹൃത്തിന്റെ സാക്ഷ്യം എത്ര വിലയേറിയതാണെന്ന് സുഹൃത്തിൻ്റെ കുറുപ്പിൽ വ്യക്തമാണ്.

പാസ്റ്റർ വിൽസൺ എബ്രഹാം ചാത്തന്നൂർ കാരംകോട് ഐപിസി സഭാംഗമാണ്. ഇന്ന് പലരും പ്രസംഗം മാത്രമാകുമ്പോൾ തൻ്റെ ജീവിതം സമൂഹത്തിന് സാക്ഷ്യമാക്കിയ ഈ ദൈവപുരുഷനെ വീണ്ടും ഇമ്പങ്ങളുടെ പറുദിസയിൽ വീണ്ടും കാണാം.

സുവി. ഷിബിൻ ജി. ശാമുവേൽ
(പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading