‘ഓർമ്മക്കുറിപ്പ്…. ‘| ഫെയ്ത് എബ്രഹാം

ജീവിതത്തിൽ ഉടനീളം സുവിശേഷാത്മവിനാൽ ബന്ധിക്കപ്പെട്ടു തിടുക്കത്തോടെ തന്നെ ഏല്പിച്ച ശുശ്രൂഷ പൂർത്തീകരിച്ചു തനിക്കായി ഒരുക്കിയ സ്വസ്ഥതയിൽ പ്രിയ കുഞ്ഞുമോൻ അച്ചായൻ പ്രവേശിച്ചു.
തന്നിൽ ഏല്പിച്ച നിയോഗം പൂർത്തീകരിച്ചു പ്രിയ ദൈവദാസൻ മടങ്ങുമ്പോൾ, എന്നും ഓർക്കുവാനും, മാതൃകയാക്കുവാനും ഒട്ടനേകം കാര്യങ്ങൾ.
വ്യക്‌തിപരമായി എന്നെ വളരെയധികം സ്വാധീനിച്ച ഒരു തികഞ്ഞ ഭക്തൻ. പിതാവിന്റെ സഭാ ശുശ്രുഷയുമായി ബന്ധപെട്ടു തലവടി സഭയിൽ ഞങ്ങൾ ചെല്ലുമ്പോൾ, ആ സഭയുടെ ചരിത്രം കേൾക്കാൻ തുടങ്ങിയത് പ്രിയ കുഞ്ഞുമോൻചാന്റെ പേരിലായിരുന്നു. അദ്ദേഹത്തെ നേരിൽ കാണുവാൻ സാധിക്കുന്നതിന്ന്‌ മുൻപ് തന്നെ ആ ദേശത്തിലെ അക്രൈസ്തവരിൽ നിന്നും തന്നെക്കുറിച്ചുള്ള സാക്ഷ്യം കേട്ടപ്പോൾ നേരിൽ കാണുവാനുള്ള ആഗ്രഹം ഉള്ളിൽ ഉടലെടുത്തു. അങ്ങനെ ഒരു അവധികാലം താൻ നാട്ടിൽ വന്നു. വളരെ ആകാംഷയോടെ ഞാൻ അദ്ദേഹത്തെ വീക്ഷിച്ചു. തന്നെകുറിച്ചു കേട്ട സാക്ഷ്യങ്ങൾ അന്വർത്ഥമാക്കുന്ന തന്റെ സമീപനങ്ങൾ. ചുരുങ്ങിയ അവധിക്കാലം ആ ദേശത്തു പിന്നെയും സുവിശേഷം എത്തിക്കാൻ കണ്ടെത്തിയ സമയങ്ങൾ. തലവടി ചർച്ചിൽ അന്നുണ്ടായിരുന്ന ചെറുപ്പക്കാരെ കൂട്ടിയിണക്കി എല്ലാ ആഴ്ചയിലും ഒരു ദിവസം മുഴുരാത്രി പ്രാർത്ഥന. ഇവയെല്ലാം ആയിരുന്നു തന്റെ അവധിക്കാലത്തെ പരിപാടികൾ. താൻ അവധികഴിഞ്ഞു മടങ്ങുമ്പോൾ തലവടി സഭാ ആദ്യകാലത്തെപോലെ ഒരു ഉണർവിലേക്കു മടങ്ങിവന്നു. ഇതുപോലുള്ള ആത്മീയ മുന്നേറ്റത്തിന്റെ അനവധി അനുഭവങ്ങൾ.
“നാം ഈ ലോകത്തിൽ മാത്രം പ്രത്യാശ വെക്കുന്നു എങ്കിൽ സകലമനുഷ്യരിലും അരിഷ്ടരത്രെ.”
നിത്യതയിലെ പ്രതിഫലം ലക്ഷ്യമാക്കി മുന്നേറിയ ഈ ദൈവഭക്തന്റെ ജീവിതം ഈ തലമുറയ്ക്ക് ഒരു മാർഗദർശിയാണ്.
നിറകണ്ണുകളൊടെ പ്രിയ കുഞ്ഞുമോൻ അച്ചായന് താത്കാലികമായി വിടചൊല്ലുമ്പോൾ, മറുകരയിൽ വീണ്ടും കാണും എന്ന പ്രത്യാശ മനസ്സിന് ധൈര്യം നൽകുന്നു. പ്രിയ ദൈവദാസിയെയും, കുഞ്ഞുങ്ങളെയും, കൊച്ചുമക്കളെയും കർത്താവ് ആശ്വസിപ്പിക്കട്ടെ.

ഫെയ്ത് എബ്രഹാം.
പ്രസിഡന്റ്
ക്രൈസ്തവ എഴുത്തുപുര.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.