അനുസ്മരണം : സാധാരണക്കാരുടെ ഇടയിൽ സുവിശേഷീകരണം ജീവിത ദൗത്യമായി ഏറ്റെടുത്ത ദൈവ ഭൃത്യൻ തലവടി കുഞ്ഞുമോൻ പാസ്റ്റർ | പാസ്റ്റർ കുഞ്ഞുമോൻ വർഗീസ്

33 സുദീർഘ വർഷങ്ങളിലെ ആത്മബന്ധമാണ് എനിക്ക് ബഹുമാനപ്പെട്ട തലവടി കുഞ്ഞുമോൻ അച്ചായനുമായുള്ളത്. ആഴമേറിയ ദൈവവിശ്വാസവും ആത്മഭാരവും ഉള്ള ആളായിരുന്നു ബഹുമാന്യ ദൈവദാസൻ. സാധാരണക്കാരുടെ ഇടയിൽ സുവിശേഷീകരണം ജീവിത ദൗത്യമായി അദ്ദേഹം ഏറ്റെടുത്തു.
1992 ൽ C F A ചർച്ച് ആരംഭിക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ സഹയാത്രികനായിരുന്നു. മസ്കറ്റിൽ അന്നുണ്ടായിരുന്ന എല്ലാ ലേബർ ക്യാമ്പുകളിലും സുവിശേഷത്തിന്റെ വെളിച്ചം കടന്നു ചെല്ലുവാൻ ഈ കാലഘട്ടത്തിൽ ഇടയായി.
1996 ൽ ഒരു പ്രത്യേക ദൈവനിയോഗം അനുസരിച്ച് മസ്കറ്റിൽ രൂപപ്പെട്ടുവന്ന ഒരു വേർപെട്ട സമൂഹത്തിന്റെ ശുശ്രൂഷകനായി എനിക്ക് പോകേണ്ടി വന്നു. ആ കൂടിവരവാണ് പിന്നീട് ചർച്ച് ഓഫ് ഗോഡ് സഭകളായി ഇന്ന് അറിയപ്പെടുന്നത്.
ഒമാനിലെ മിക്കവാറും ഉൾപ്രദേശങ്ങളിൽ സുവിശേഷ ദൗത്യവുമായി കുഞ്ഞുമോൻ അച്ചായൻ സഞ്ചരിച്ചു. സഭകൾ സ്ഥാപിച്ചു. ഒട്ടേറെപ്പേരെ സ്നാനപ്പെടുത്തി സഭയോടു ചേർത്തു. ധന്യമായിരുന്നു തന്റെ ക്രിസ്തീയജീവിതം.
പ്രിയ കുഞ്ഞുമോൻ അച്ചായൻ മരിക്കുന്നതിന് നാല് നാൾ മുമ്പ് അസാധാരണമായ ഒരു സംഭവമുണ്ടായി. അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു. അങ്ങനെ വിളിക്കാറുള്ളതല്ല. നിറഞ്ഞ സന്തോഷത്തോടെ ഞാൻ ഫോണെടുത്തു. എന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും സഭാ പ്രവർത്തനങ്ങളെ സംബന്ധിച്ചും വളരെ താല്പര്യത്തോടെ സംസാരിച്ചു. അവസാനം എന്നെ അനുഗ്രഹിച്ച പ്രാർത്ഥിച്ചു. ഞങ്ങൾ അന്യോന്യം ആശംസകൾ കൈമാറി പിരിഞ്ഞു. പക്ഷേ നാല് നാൾ കഴിഞ്ഞപ്പോൾ അദ്ദേഹം നിത്യതയിൽ മറിഞ്ഞു.
ആ ധന്യതയുടെ മുൻപിൽ ഒരുപിടി സ്നേഹപുഷ്പങ്ങൾ !

പാസ്റ്റർ കുഞ്ഞുമോൻ വർഗീസ്
ഓവർസിയർ
ചർച്ച് ഓഫ് ഗോഡ് ഇന്റർനാഷണൽ, മസ്കറ്റ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.