ഇന്നത്തെ ചിന്ത : നോഹയുടെ കാലത്തെ ലോക്‌ഡൗണ് | ജെ.പി വെണ്ണിക്കുളം
ഭൂമിയിൽ ദുഷ്ടത വർധിച്ചു പെരുകുന്നത് കണ്ട ദൈവം ഭൂതലത്തെ മുഴുവൻ നശിപ്പിക്കുവാൻ തീരുമാനിച്ചു. വരുവാൻ പോകുന്ന ന്യായവിധിയെക്കുറിച്ചു മുന്നറിയിപ്പ് നൽകിയിട്ടാണ് ദൈവം അതു ചെയ്തത്. ഈ സാഹചര്യത്തിൽ ദൈവത്തിനു വേണ്ടി നിന്ന നോഹയെയും കുടുംബത്തെയും ദൈവം കൈവിട്ടില്ല. ദൈവത്തോടു കൂടെ നടന്നവനായിരുന്നല്ലോ നോഹ (ഉൽപ്പത്തി 6:9). ജലപ്രളയമാകുന്ന ന്യായവിധിയിൽ നിന്നും രക്ഷപെടാൻ പെട്ടകത്തിൽ കയറുക എന്ന വഴിയേ അന്ന് ഉണ്ടായിരുന്നുള്ളു. അതു അനുസരിച്ചത് നോഹയും കുടുംബവും മാത്രമാണ്. എത്ര വർഷം കൊണ്ടാണ് താൻ അതു പണിതതെന്നു നമുക്ക് അറിയില്ല എങ്കിലും തന്റെ പരിശ്രമങ്ങൾക്കു ഒടുവിൽ വിജയം കണ്ടു. പ്രിയരെ, ഇന്നും രക്ഷ പ്രാപിക്കാൻ ഒരേ ഒരു മർഗ്ഗമേയുള്ളൂ, അതു ക്രിസ്തു മാത്രമാണ്. ഇന്നും മാനസാന്തര സന്ദേശങ്ങൾക്കു കുറവില്ല. പക്ഷെ, അനുസരിക്കുന്നവർ അനുഗ്രഹിക്കപ്പെടും.
ധ്യാനം: ഉത്പത്തി 6
ജെ.പി വെണ്ണിക്കുളം


- Advertisement -

Comments are closed.