ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ ദുരിതാശ്വാസ പ്രവർത്തനത്തിന് തുടക്കമായി

മുംബൈ: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിൽ ക്രൈസ്തവ എഴുത്തുപുരയുടെ കൈത്താങ്ങ്. നവിമുംബയിലും സമീപ സ്ഥലങ്ങളിലുമായി ദുരിതമനുഭവിക്കുന്ന പാസ്റ്റർമാർക്കും വിശ്വാസി കുടുംബങ്ങൾക്കും ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റുകൾ സൗജന്യമായി നൽകി ദുരിതാശ്വാസപ്രവർത്തനത്തിന് തുടക്കംക്കുറിച്ചു.

ഇന്ന് (10/05/2020) വൈകുന്നേരം മൂന്നു മണിക്ക് പൻവേൽ ബ്ലസ് ഫൗണ്ടേഷനിൽ ചേർന്ന യോഗത്തിൽ മഹാരാഷ്ട്ര ചാപ്റ്റർ പ്രസിഡൻറ് പാസ്റ്റർ മോൻസി കെ. വിളയിൽ അധ്യക്ഷതവഹിച്ചു. സെക്രട്ടറി അനു ചെറിയാൻ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ട്രഷറർ പാസ്റ്റർ റെജി തോമസ് സ്വാഗതവും, ശ്രദ്ധ കോർഡിനേറ്റർ റവ. ഷാജി വർഗീസ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് നന്ദിയും അറിയിച്ചു. വരും ദിവസങ്ങളിൽ ക്രമീകൃതവും സജീവവുമായ നിലയിൽ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലേക്ക് ദുരിതാശ്വാസപ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി പദ്ധതികൾ തയ്യാറാക്കി വരുന്നതായി മഹാരാഷ്ട്ര ചാപ്റ്റർ സെക്രട്ടറി അനു ചെറിയാൻ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading