ഇന്നത്തെ ചിന്ത : സാക്ഷാൽ രോഗങ്ങളെ വഹിച്ചവൻ| ജെ.പി വെണ്ണിക്കുളം

യേശു ഈ ലോകത്തിൽ ആയിരുന്നപ്പോൾ അനേകം രോഗികളെ സൗഖ്യമാക്കിയതായി നാം വായിക്കുന്നുണ്ടല്ലോ. വചനം പ്രസംഗിക്കുന്നതോടൊപ്പം രോഗികളെയും അവിടുന്നു സൗഖ്യമാക്കി. എന്നാൽ 1 പത്രോസ് 2:24ൽ നാം വായിക്കുന്നു:
” പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു”. പ്രിയരെ, മനുഷ്യൻ ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പാപരോഗമാണ്. അതിൽ നിന്നും വിടുവിക്കാൻ ഒരു മനുഷ്യനും സാധ്യമല്ല. ഈ സത്യം നാം മറന്നുപോകരുത്.

ധ്യാനം: മത്തായി 8, യെശയ്യാവ്‌ 53.
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.