ചെറു ചിന്ത: സത്യസഭ | ഷിജു മാത്യു

ഒരുവൻ ക്രിസ്തുവിലായാൽ പുതിയ സൃഷ്ടി ആകുന്നു എന്ന് വചനം പറയുന്നു.

പക്ഷെ ഇന്ന് പലരും തെറ്റി ധരിച്ചിരിക്കുന്നതും പറഞ്ഞു പഴകിയിരിക്കുന്നതും ” ഒരുവൻ പെന്തെക്കോസ്തിലായാൽ പുതിയ സൃഷ്ടി ആകുന്നു.” എന്നാകുന്നു.

കഴിഞ്ഞ ദിവസം ഒരു സഹോദരൻ പെന്തെക്കോസ്തിലെ ചിലരുടെ പ്രവർത്തി മൂലം തന്റെ മാതൃസഭയായ കത്തോലിക്കയിലേക്കു തിരിച്ചു പോകുന്നു എന്ന് വേദനയോടു പറയുന്നു എന്ന് പറഞ്ഞ വീഡിയോ കണ്ടു.തീർച്ചയായും എന്ത് കാരണം കൊണ്ട് ആയാലും നിൽക്കുന്ന സഭ വിട്ടു പോകുമ്പോൾ വേദന ഉണ്ടാകുന്നത് സ്വാഭാവികം.

എന്നാൽ ഒരാൾ സഭ മാറുന്നതുകൊണ്ടോ. തങ്ങൾ നിന്നിരുന്ന ഇതര മതമോ അല്ലെങ്കിൽ മറ്റു സഭകളോ മാറി പെന്തെക്കോസ്തിൽ വന്നതുകൊണ്ടോ ഒരു മാറ്റവും സംഭവിക്കുന്നില്ല എന്നതാണ് സത്യം.

ഒരാൾ ക്രിസ്തുവിനെ കണ്ടെത്തുമ്പോൾ, വചനത്തിലെ സത്യങ്ങൾ മനസ്സിലാക്കുമ്പോൾ തങ്ങൾ കൂടി വരുന്ന സഭയോ സംഘടനയോ അതിനു വിപരീതമായി പഠിപ്പിക്കുന്നു എന്ന് മനസ്സിലാക്കുമ്പോൾ വേദനയോടെ ആണെങ്കിലും ആ വിശ്വാസം അനുസരിച്ചുള്ള ഒരു കൂട്ടായ്മ തേടി പോകുന്നു എന്നുള്ളതാണ് സത്യം.

ഒന്നാം നൂറ്റാണ്ടിലെ ആദ്യ സഭയെ നോക്കുമ്പോൾ അവർ ഒരു മനസോടെ കൂടിയിരുന്നവരുടെ മേൽ പരിശുദ്ധാതമാവു ഇറങ്ങി വന്നു എന്ന് കാണുന്നു. അവർ സ്നാനപ്പെട്ടു ക്രിസ്തുവിനോട് ചേർന്ന ഒരു കൂട്ടമായി.

നമ്മുടെ പിതാക്കന്മാരും സത്യസുവിശേഷം മനസിലാക്കി ക്രിസ്തുവിലായപ്പോൾ ഒരേ ചിന്താഗതിയും ഒരേ വിശ്വാസപ്രമാണങ്ങളിൽ ഉറച്ചു നില്കുന്നവരുമായ ഒരു കൂട്ടായ്മ തുടങ്ങി.. അവർ അന്ന് വരെ പോയ സഭകളിലെ ആരുമായും ഉള്ള ഒരു വെക്തി വിദ്ദ്വേഷത്തിന്റെ പേരിലല്ല മറിച് , തങ്ങളുടെ വിശ്വാസവുമായി അവിടം ഉറച്ചു പോകില്ല എന്ന് മനസിലാക്കിയപ്പോൾ മാറി എന്ന് മാത്രെമേ ഉള്ളു.

കാലങ്ങൾ മാറിയപ്പോൾ ആളുകൾ കൂടിയപ്പോൾ കൂടി വരുവാൻ ഒരു വിശാലയാമ സ്ഥലം ആവശ്യമായി വന്നു. അങ്ങനെ ഉള്ള സ്ഥലത്തിന് ചിലർ ഫൈത് ഹോം എന്ന് പേര് വിളിച്ചു. അങ്ങനെ സാങ്കേതികമായ കാരണങ്ങളാൽ ഓരോ സംഘടനകളും നിലവിൽ വന്നു.അവരുടെ എല്ലാം ഉദ്ദേശം രെക്ഷിക്കപെട്ടവരെ നല്ലൊരു ഭടനായി ഒരുക്കുക എന്നുള്ളതായിരുന്നു.

ആഭരണം ഇടരുതെന്ന് അന്നത്തെ പിതാക്കന്മാർ പറഞ്ഞു,വിലയേറിയ വസ്ത്രം ധരിക്കരുതെന്ന് പറഞ്ഞു വിശ്വാസികൾ അനുസരിച്ചു. ടി വി വീട്ടിൽ വാങ്ങരുതെന്ന് പറഞ്ഞു, അതും അവർ സന്തോഷത്തോടെ അനുസരിച്ചു. കാരണം ഈ ലോകത്തിലെ എന്ത് ഇഷ്ടങ്ങളും അവർ ക്രിസ്തുവിനു വേണ്ടി ഉപേഷിക്കാൻ തയ്യാറായിരുന്നു.ഒരു പാട് വചന പരിജ്ഞാനം എല്ലാവര്ക്കും ഇല്ലായിരുന്നെങ്കിലും ക്രിസ്തുവിനു വേണ്ടി എന്തെങ്കിലുമൊക്കെ ഉപേഷിക്കുന്നതിൽ അവർക്കൊരു ആനന്ദം ഉണ്ടാരുന്നു.അന്നത്തെ സ്ത്രീകൾ ആഭരണത്തിനു വലിയ വില കൊടുത്തിരുന്നു. അപ്പോൾ അത് ഉപേഷിക്കുന്നത് ഒരു സാധാരണക്കാരന് ചെറിയ കാര്യമല്ലായിരുന്നുതാനും.

കാലങ്ങൾകൊണ്ട് നമ്മുടെ പല രീതികൾക്കും മാറ്റം വന്നു. വേഷത്തിലും ഭാവത്തിലും എല്ലാം.

എനിക്ക് ലാഭമായിരുന്നതൊക്കെ ചേതമെന്നെന്നു എന്നുള്ള പൗലോസിന്റെ വാക്യങ്ങൾ ഒക്കെ അവർക്കു ഊർജം പകർന്നു.

എന്നാൽ മിസ്രയിമിൽ നിന്ന് തിരിച്ച മിശ്ര ജാതികൾകു കനാൻ എന്ന ലക്ഷ്യത്തിനപ്പുറം മരുഭൂയിലെ സുഖജീവിതത്തിനായി പ്രാധാന്യം.പലരും നേതാക്കന്മാരും ആയി. അപ്പോൾ അവർക്കു മരുഭൂയിലെ സൗകര്യങ്ങൾ ഭക്ഷണങ്ങൾ ഒന്നും പോരാതെയായി. അവർക്കു മന്നയുടെ രുചി പോരാതെ ആയി.

അതുപോലെ തന്നെ ഈ കൂട്ടായ്മകളിലും ചില രെക്ഷിക്കപെടാത്തവർ കടന്നു കൂടി. അവർക്കു ക്രിസ്തുവെന്ന ലക്ഷ്യത്തിനപ്പുറം സ്ഥാനമാനങ്ങളും മറ്റുമായി ശ്രദ്ധ.

എന്നാൽ യഥാർത്ഥ ഭക്‌തർക്കിതിലൊന്നും താല്പര്യമില്ലാത്തതുകൊണ്ടു അവർ ആരുടെയും ശ്രദ്ധയിൽ പെടാതെ ആയി.

ഒരു കാലത്തു ടി വി കാണരുതേ എന്ന് പറയുന്നവരുടെ തലമുറ ഇന്ന് ലൈവിൽ ., ആഭരണം ഇടരുതെന്ന് പറയുന്നവർ അതിടുന്നു, അല്ലെങ്കിൽ അതിലും വലുതായുള്ള വസ്ത്രങ്ങൾ ധരിക്കുന്നു, ആഡംബരങ്ങളിൽ ജീവിക്കുന്നു എന്ന് പരാതി പറയുന്നവരോട് ഒരു വാക്ക്. ഒരു കാലത്തു ഇതിലും വലിയ നേതാക്കന്മാർ നമ്മുടെ പഴയകാല സഭകളിൽ ഉണ്ടായിരുന്നല്ലോ. അന്ന് അവരുടെ വാക്കിനുമപ്പുറം ദൈവ വചനം പറയുന്നതാണ് ശരിയെന്നു പറഞ്ഞവർ അല്ലെ നമ്മൾ.

എന്ത് കൊണ്ട് നാം ക്രിസ്തുവിനെ നോക്കുവാൻ സമയം ചിലവഴിക്കുന്നില്ല? ആ വചനം അനുസരിക്കുവാൻ അത് പിന്തുടരുന്ന ഒരു കൂട്ടായ്മയിൽ പോകുവാൻ നമ്മൾക്ക് കഴിയില്ലേ? നേതാക്കന്മാർ പറയുന്നതിനും ചെയ്യുന്നതിനും അപ്പുറം വചനം നമ്മളോട് എന്ത് ചെയ്യുവാൻ പറയുന്നു എന്ന് നോക്കിക്കൂടെ?

അപ്പൊ.2 .47 കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.

ഇത് ദയവായി ഐപിസി , ഷാരോൺ,AG…..മുതലായ സഭകളിലേക്കു എന്ന് ചേർത്ത് കൂട്ടി വായിക്കരുതേ എന്ന് ഒരു അപേക്ഷ.

താങ്കൾ യഥാർത്ഥ ക്രിസ്തുവിനെ കണ്ടു എങ്കിൽ അവനോട് സ്നാനത്തിൽ എകിഭവിച്ചു എങ്കിൽ, നല്ലൊരു കൂട്ടായ്മ ആഗ്രഹിക്കുന്നു എങ്കിൽ, ദൈവ സന്നിധിയിൽ ഇരിക്കൂ. അവൻ നിനക്കു വളരുവാൻ ഉള്ള ഒരു നല്ല കൂട്ടു സഹോദരങ്ങളെ തരും.

2 കൊരിന്ത്യ 11.3 എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.

ഷിജു മാത്യു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.