“കുടുംബത്തിലെ കൺവൻഷൻ” മെയ്‌ 4 മുതൽ

തിരുവല്ല : സാമൂഹിക അകലം ഈ അവധിക്കാലത്ത് കൺവൻഷനുകൾക്ക് വിലക്കേൽപ്പിച്ചു. എല്ലാക്കാലത്തും സുവിശേഷം അറിയിക്കുക എന്നത് ക്രൈസ്തവ ദ്വൈത്യം ആയതിനാൽ. സർക്കാരിന്റെ നിബന്ധനകൾ പാലിച്ചുകൊണ്ട് ഐ.പി.സി കേരളസ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ “കുടുംബത്തിലെ കൺവൻഷൻ” മെയ് 4 മുതൽ 6 വരെ രാത്രി 7 മുതൽ 8.45 വരെ നടത്തപ്പെടുന്നു.

പാസ്റ്റർ കെ.സി.ജോൺ ഉത്ഘാടനം നിർവ്വഹിക്കുകയും ഐ.പി.സി കേരള സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ സി.സി. എബ്രഹാം, പാസ്റ്റർ ഷിബു നെടുവേലിൽ, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവരുടെ അദ്ധ്യക്ഷതയിൽ സുപ്രസിദ്ധ കൺവൻഷൻ പ്രസംഗികരായ പാസ്റ്റർ ബി. മോനച്ചൻ, പാസ്റ്റർ രാജു മേത്ര, പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ ദൈവ വചനം ശുശ്രൂഷിക്കുന്നു. അനുഗ്രഹീത ഗായകർ ബ്ലസൻ മേമന, പെർസിസ് ജോൺ, ലോഡ്സൺ ആന്റണി എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

സൂം -ൽ ക്രമികരിക്കുന്ന കുടുംബത്തിലെ കൺവൻഷൻ പാസ്റ്റർ സിനോജ് ജോർജ് കായംകുളം, പാസ്റ്റർ ലിനു കെ. ജോൺ എന്നിവർ ഹോസ്റ്റ് ചെയ്യുന്നതും പ്രമുഖ ഓൺലൈൻ ചാനലുകൾ തൽസമയം സംപ്രേഷണം ചെയ്യുന്നതുമായിരിക്കും.

ആകുലതയിലും, ആശങ്കയിലും അസമാധാനത്തിലും ആയിരിക്കുന്ന മലയാളി സമൂഹത്തിന് യേശു ക്രിസ്തുവിലൂടെ ലഭ്യമാകൂന്ന സമാധാനവും സന്തോഷവും പങ്കുവെയ്ക്കുവാൻ ലോക് ഡൗൺ കാലത്തും സാധിക്കും എന്ന ആശയത്തിൽ പാസ്റ്റർ.സാബു ആര്യപ്പള്ളിൽ (വൈസ് ചെയർമാൻ), എൽ.കെ റോയി (സെക്രട്ടറി), ഗ്ലാഡ്സൻ ജേക്കബ് (ട്രഷറാർ), പാസ്റ്റർ. സുരേഷ് മാത്യു (ജോയിന്റ്സെക്രട്ടറി), സുധി ഏബ്രഹാം (ജനറൽ കോഡിനേറ്റർ) സുവി. രതീഷ് ഏലപ്പാറ (കോഡിനേറ്റർ) എന്നിവർ ഇവാഞ്ചലിസം ബോർഡിൽ നിന്നും നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.