ഇന്നത്തെ ചിന്ത : സകലരുടെയും ഐക്യത്തിനായി പ്രാർത്ഥിക്കുന്ന യേശു | ജെ.പി വെണ്ണിക്കുളം

യോഹന്നാൻ 17ലെ യേശുവിന്റെ പ്രാർത്ഥനയെ മഹാപൗരോഹിത്യ പ്രാർത്ഥന എന്നാണല്ലോ വിളിക്കുന്നത്. ഇവിടെ യേശു ശിഷ്യന്മാർക്കുവേണ്ടി മാത്രമല്ല പ്രാർത്ഥിക്കുന്നത്; പ്രത്യുത, അവരിലൂടെ വചനം വിശ്വസിക്കാൻ പോകുന്ന സകലർക്കും വേണ്ടിയായിരുന്നു. ക്രിസ്തു ആഗ്രഹിക്കുന്ന ഐക്യത സകല മനുഷ്യരിലും ഉണ്ടാകണം. അതിനായി ക്രിസ്തുവുമായുള്ള ബന്ധം ഓരോരുത്തരിലും ശക്തമാകണം. ആദാമിന്റെ വീഴ്ച മൂലം നഷ്ടമായ ബന്ധം ക്രിസ്‌തുവിലുവിലൂടെ പുനഃസ്ഥാപിക്കപ്പെട്ടു. അതിനാൽ എല്ലാ സഭാവിഭാഗങ്ങളും യഥാർത്ഥ ആത്മീയ സന്തോഷം അനുഭവിച്ചു ഐക്യതയിൽ തികഞ്ഞവരായിത്തീരണം.
ധ്യാനം: യോഹന്നാൻ 17

post watermark60x60

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like