“Break the chain & Take the Prize” ഓൺലൈൻ സംഗീത മത്സരത്തിന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

ഒമാൻ : ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓൺലൈൻ സംഗീത മത്സരങ്ങളുടെ നടപടിക്രമങ്ങൾ ആരംഭിച്ചു. ഓൺലൈൻ ലിങ്ക് വഴി മത്സരാർത്ഥികളുടെ വ്യക്തി വിവരങ്ങൾ സ്വീകരിച്ച് മത്സരങ്ങളിലേക്ക് കടക്കുന്നതിനുള്ള പ്രാരംഭ നടപടിക്രമങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ +968 94345148 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് നൽകുമ്പോൾ ഓൺലൈൻ രജിസ്ട്രേഷനുള്ള ലിങ്ക് മത്സരാർത്ഥിക്ക് ലഭിക്കും. മത്സരാർത്ഥിയുടെ അടിസ്ഥാന വിവരങ്ങൾ ഈ ഓൺലൈൻ ഫോറത്തിലൂടെ പൂരിപ്പിച്ച് നൽകുക വഴി മത്സരത്തിനുള്ള പ്രവേശന നടപടി പൂർത്തിയാകും. പ്രായം തെളിയിക്കുന്നതിനുള്ള രേഖകൾ ഈ ഓൺലൈൻ ലിങ്ക് വഴി മത്സരാർഥികൾ നിർബന്ധമായും സമർപ്പിക്കണം.

രജിസ്ട്രേഷൻ നടപടികൾക്ക് ശേഷം പാട്ടുകൾ വീഡിയോ റെക്കോർഡ് ചെയ്തു വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചു തുടങ്ങാം. മെയ് 5 മുതലാണ് ടെലികാസ്റ്റിംഗ് ആരംഭിക്കുന്നത്. മെയ് 19, 20 തീയതികളാണ് ഫൈനൽ മത്സരങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ളത്. ക്രൈസ്തവ എഴുത്തുപുരയുടെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ക്രൈസ്തവ സംഗീത രംഗത്തെ പ്രഗൽഭരായ ബ്രദർ ബിനോയ് ചാക്കോ, പാസ്റ്റർ സുനിൽ സോളമൻ, സിസ്റ്റർ ജിജി സാം എന്നിവരാണ് വിധികർത്താക്കൾ. നാല് ഘട്ടങ്ങളായി നടക്കുന്ന മത്സരത്തിന് ആദ്യ രണ്ട് റൗണ്ടുകളിൽ സോഷ്യൽ മീഡിയകളിലെ ലൈക് ഷെയർ എന്നിവ വിധി നിർണയത്തിന് പരിഗണിക്കപ്പെടും. അഞ്ച് വയസ്സുമുതൽ ഉള്ള മത്സരാർഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഒമാനിലെ മുഴുവൻ ക്രൈസ്തവ സഭകളെയും ഉൾപ്പെടുത്തി മത്സരങ്ങൾ സംഘടിപ്പിക്കാനാണ് പദ്ധതി. ക്രൈസ്തവ സഭകൾക്കും സഭാനേതൃത്വങ്ങൾക്കും ഇതുസംബന്ധിച്ച കത്തുകൾ കൈമാറുന്നതിനും തീരുമാനമായി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.