ഇന്നത്തെ ചിന്ത : ആഖോർ താഴ്‌വര പരാജയത്തിന്റെ മാത്രമല്ല വിജയത്തിന്റെയുമാണ് | ജെ.പി വെണ്ണിക്കുളം

യോശുവയുടെ കാലത്തു യിസ്രായേൽ ജനത്തിനെ വല്ലാതെ വലച്ചുകളഞ്ഞ താഴ്‌വരയാണ് ആഖോർ താഴ്‌വര. ആഖാൻ പാപം ചെയ്തതായിരുന്നു അതിനു കാരണം. എന്നാൽ ഈ താഴ്‌വര പിന്നീട് പ്രത്യാശയുടെ താഴ്‌വരയായി മാറിയതായും നാം വായിക്കുന്നുണ്ട്. ചെറിയ പട്ടണമായ ഹായിയോട് അവർ തോറ്റുവല്ലോ. അതിനു കാരണക്കാരനായ ആഖാനെ അവിടെവച്ചുതന്നെ കഠിനമായി ശിക്ഷിച്ചതുകൊണ്ടു ദൈവത്തിന്റെ ഉഗ്രകോപം മാറിയതായി വായിക്കുന്നു. (യോശുവ 7:24-26). അങ്ങനെ ആ പട്ടണത്തെ ജയിക്കുവാനുള്ള വഴിയും തുറന്നു. പ്രിയരേ, ദൈവഹിതത്തിനു വിധേയപ്പെടുന്നവരുടെ പരാജയത്തെ ദൈവം വിജയമാക്കുക തന്നെ ചെയ്യും.

ധ്യാനം: ഹോശയ 2

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.