ഇന്നത്തെ ചിന്ത : നീതിമാന്റെ സങ്കേതം ദൈവമത്രെ | ജെ.പി വെണ്ണിക്കുളം

ഉഗ്രപീഡ അനുഭവിക്കുമ്പോൾ പ്രശ്നങ്ങളിൽ നിന്നും ഓടിയൊളിക്കുവാൻ പലരും തന്നെ ബുദ്ധിയുപദേശിച്ചപ്പോൾ ദാവീദ് പറയുന്നു:
“ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പർവ്വതത്തിലേക്കു പറന്നുപോകുവിൻ എന്നു നിങ്ങൾ എന്നോടു പറയുന്നതു എങ്ങനെ?”(സങ്കീർത്തനങ്ങൾ 11:1). പ്രതിസന്ധികൾ ഒഴിഞ്ഞൊരു നിമിഷം ഭക്തന്റെ ജീവിതത്തിൽ ഇല്ല. താൻ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരം ഓടിയൊളിക്കലല്ല; പ്രത്യുത, ഉറച്ചുനിന്നു അതിനെ നേരിടുക എന്നതാണ്. ശത്രുവിന്റെ തന്ത്രങ്ങൾ പലവിധമായിരിക്കും. എന്നാൽ ‘ഇരുട്ടത്ത് എയ്യുന്ന’ (വാക്യം 2)ശത്രുവിന്റെ തന്ത്രത്തെ തിരിച്ചറിയുന്നവന് അതിനെ ജയിക്കുവാനുള്ള കൃപയും ദൈവം നൽകും. ശത്രു മറഞ്ഞിരുന്നു ആക്രമിക്കുന്നവനാണെങ്കിൽ ദൈവം പരസ്യമായി മാനിക്കുന്നവനാണ്. കാരണം, നീതിമാന്റെ അഭയസ്ഥാനം ദൈവത്തിലത്രേ.

post watermark60x60

ധ്യാനം: സങ്കീർത്തനങ്ങൾ 11
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like