ഇന്നത്തെ ചിന്ത : ആരാധന ജീവനുള്ളതായിരിക്കട്ടെ | ജെ.പി വെണ്ണിക്കുളം

ദൈവത്തിനു നാം അർപ്പിക്കുന്ന ആരാധന ജീവനുള്ളതായിരിക്കേണം എന്നു റോമർ 12:1ൽ വായിക്കുന്നു. ഇവിടെ പൗലോസ് പറയുന്നത് നിങ്ങളുടെ ശരീരങ്ങളെ ജീവനുള്ള യാഗമായി സമർപ്പിക്കുക എന്നാണ്. പ്രിയരെ, നമ്മുടെ ശരീരവും മനസ്സും കർത്താവിനു ആവശ്യമാണ് (6:8,11). ജീവനുള്ള ആരാധന നമ്മിൽ നിന്നും പുറപ്പെടണമെങ്കിൽ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
1. കണ്ണുകൾ ദോഷത്തിനു വിട്ടുകൊടുക്കാതിരിക്കുക
2. കൈ കൊണ്ട് ദോഷം പ്രവർത്തിക്കാതിരിക്കുക
3. ചിന്തകൊണ്ടു ദോഷം ചെയ്യാതിരിക്കുക
മുകളിൽ പറഞ്ഞവ ചെയ്യാതെ സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീയ ഗീതങ്ങളാലും കർത്താവിനു മഹത്വം അർപ്പിക്കുക. അതെ, നമ്മുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി അർപ്പിച്ചുകൊണ്ടു തന്നെ ചെയ്യുക (6:19).

post watermark60x60

ധ്യാനം: റോമർ 12

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like