ഇന്നത്തെ ചിന്ത : ആത്മീയ കുരുടന്മാരോ?| ജെ.പി വെണ്ണിക്കുളം

2 പത്രോസ് 1:3-7 വരെ വാക്യങ്ങളിൽ 7 വിധ കാര്യങ്ങൾ ഇല്ലാത്തവരെ ആത്മീയ കുരുടന്മാർ എന്നു പത്രോസ് വിളിക്കുന്നുണ്ട്. അവ വീര്യം, പരിജ്ഞാനം, ഇന്ദ്രിയജയം, സ്ഥിരത, ഭക്തി, സഹോദരപ്രീതി, സ്നേഹം എന്നിവയാണ്. ലവോദിക്യ സഭയെക്കുറിച്ചു കർത്താവ് പറയുന്നത് ‘നീ നിർഭാഗ്യവാനും കുരുടനും ആകുന്നു’ എന്നാണ്. യെശ. 56:10ൽ കുരുടന്മാരായ കാവൽക്കാരെക്കുറിച്ചു യഹോവ പറയുന്നതും കാണാം. പരീശന്മാരെ കർത്താവ് വിളിച്ചത് ‘കുരുടന്മാരായ വഴികാട്ടികൾ’ എന്നാണ്. സഹോദരനെ പകെയ്ക്കുന്നവൻ കുരുടനാകുന്നു എന്നാണ് യോഹന്നാൻ അപ്പോസ്തലൻ പറഞ്ഞിരിക്കുന്നത് (1 യോഹ. 2:11). പത്രോസ് പറയുന്ന കുരുടന്മാർ രക്ഷയുടെ സന്തോഷം നഷ്ടപ്പെടുത്തുന്നവരാണ്. അതുകൊണ്ടു വിശ്വാസം എങ്ങനെയെന്ന് പരിശോധിച്ചു വിളിയും തെരഞ്ഞെടുപ്പും ഉറപ്പാക്കാൻ അധികം ശ്രമിക്ക.

ധ്യാനം: 2 പത്രോസ് 1

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.