കവിത: മാർവോട് അണയ്ക്കുന്ന നാഥൻ | പ്രിൻസൺ ബേബി

പറ്റി ഞാൻ നിന്നിടുമെ
പതറാതെ നിന്നിടുമെ
ഉയരത്തിൽ ഒരുവനുണ്ട്
ഉന്നത രാജനവൻ

ആഹാരം ഇല്ലാതെ അലഞ്ഞ നേരം
ശരീര ക്ലേശങ്ങൾ ഏറിയപ്പോൾ
തളരാതെ നിൽക്കുവാൻ ബലം തന്നവൻ
താങ്ങി നടത്തിയ നല്ലിടയൻ

ഭാരങ്ങൾ ഏറിടുമ്പോൾ
ദുഃഖങ്ങൾ നേരിടുമ്പോൾ
പതറാതെ നിൽക്കുവാൻ കൃപ തന്നവൻ
കാക്കുവാൻ നല്ലൊരു യേശുവുണ്ട്

പ്രതികൂലം ആഞ്ഞടിച്ചു
മനഃക്ലേശങ്ങൾ ഭവിച്ചിടുമ്പോൾ
മനസിന്റെ താളങ്ങൾ തെറ്റിടുമ്പോൾ
മനധാരിൽ നല്ലൊരു നാഥനുണ്ട്

ബന്ധങ്ങൾ അകന്നിടുമ്പോൾ
സ്വന്തമായി ഉള്ളോരും തള്ളിടുമ്പോൾ
ബന്ധമെന്നരുളിയവൻ
സ്വന്തമായി എന്നുമെൻ അരികിലുണ്ട്.

പ്രിൻസൺ ബേബി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.