ഇന്നത്തെ ചിന്ത : ഇരട്ടിമാനത്തിനു യോഗ്യരായ ശുശ്രൂഷകർ|ജെ.പി വെണ്ണിക്കുളം

ദൈവത്തിന്റെ പ്രതിപുരുഷന്മാരായ ശുശ്രൂഷകരുടെ വിലയേറിയ സേവനങ്ങളെ മാനിക്കുകയും അതിനു തക്കതായ പ്രതിഫലം കൊടുക്കുകയും ചെയ്യേണ്ടത് പ്രാദേശിക സഭകളുടെ ഉത്തരവാദിത്തമാണ് (1 തെസ്സ.5:12,13; 1 കൊരി. 9:7-14; എബ്രായർ 13:7;1 പത്രോസ് 5:5). സഭയെ ശരിയായ ഉപദേശത്തിൽ ഉറപ്പിച്ചു നിർത്താൻ വേർതിരിക്കപ്പെട്ട ശുശ്രുഷകർക്കു വേണ്ട സാഹചര്യങ്ങൾ ഒരുക്കികൊടുക്കുവാൻ സഭയ്ക്ക് ബാധ്യതയുണ്ട്. അവരുടെ ആത്മാർത്ഥ സഹകരണം ഉറപ്പുവരുത്തുന്നതിന് പകരം അവർ ഞരങ്ങിക്കൊണ്ടു വേല ചെയ്യുവാൻ ഇടവരരുത്. മനസിന്‌ മുറിവേൽക്കുന്നിടത്തു പരിഹാരം ഉണ്ടാകാത്തിടത്തോളം ബന്ധം സുഖകരമാവില്ല. അങ്ങനെയായാൽ അവർ എങ്ങനെ സന്തോഷത്തോടെ പ്രവർത്തിക്കും? അവരും മനുഷ്യരാണ്. വേലയ്ക്കു വിളിച്ചത് കർത്താവാണെന്നു അവർക്ക് ഉത്തമ ബോധ്യമുണ്ട്. സഭകൾക്കും അതുണ്ടാകണം. ആരോഗ്യകരമായ ബന്ധമാണ് എവിടെയും അവശ്യമായിരിക്കുന്നത്. അവരുടെ സേവനങ്ങളെ നന്ദിയോടെ ഓർക്കാൻ കഴിയുകയും സമാധാന അന്തരീക്ഷം ഉണ്ടാകുകയും വേണം. സമാധാനം ഇല്ലാത്തിടത്തു ദൈവത്തിനു എങ്ങനെ പ്രവർത്തിക്കാനാകും.

ധ്യാനം: 1 തിമോത്തിയോസ് 5

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.