ഫീച്ചർ: കോവിഡിനെ ദൈവവചനത്തിലൂടെയും പ്രാർത്ഥനയിലൂടെയും അതിജീവിച്ച മലയാളി ഡോ.ജൂലി ജോൺ | തയ്യാറാക്കിയത്: ഫിന്നി കാഞ്ഞങ്ങാട്

ഡോ. ജൂലി ജോൺ മലയാളിയാണ്. അമേരിക്കയിലെ ‘ന്യൂ ജേഴ്സി’ സിറ്റിയിൽ ഇന്റെൻസീവ് കെയർ യൂണിറ്റിൽ ജോലിചെയ്യുന്നു. തന്നോടോപ്പം ജോലിചെയ്ത മൂന്ന് ജൂനിയർ ഡോക്ടർമാർ കോവിഡ് – 19 കാരണം മരണപെട്ടു.കോവിഡ് രോഗികളെ ചികിൽസിച്ചതുകൊണ്ട് ഡോ ജൂലിയേയും കോവിഡ് രോഗം പിടികൂടി. മരണത്തെ മുഖാമുഖമായി കണ്ട ഡോക്ടർ ജൂലി കുട്ടികൾക്ക് വേണ്ടി ഒരു അവസാന വീഡിയോ ഷൂട്ട്‌ ചെയിതു വെച്ചിട്ടാണ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയതും… !

post watermark60x60

മരണത്തെ മുഖാമുഖമായി കണ്ടപ്പോഴും താൻ ചികിത്സിച്ചവരും തൻ്റെ കൂടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തവരും കോവിഡ് രോഗം മൂലം മരണമടഞ്ഞ് അവരുടെ ശവശരീരങ്ങൾ പുറത്തേയ്ക്ക് കൊണ്ടു പോകുന്നതിന് സാക്ഷിയാകേണ്ടി വരുമ്പോഴും താൻ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ദൈവത്തിന് തന്നെ വിടുവിക്കുവാൻ കഴിയും എന്ന വിശ്വാസം തന്നിലുണ്ടായിരുന്നു. താൻ മരിച്ചാൽ അനാഥരാകുന്ന മക്കളെകുറിച്ചുള്ള ഓർമ്മകൾ ഒരു വശത്ത് തനിക്ക് വേദനയായി മാറി. എങ്കിലും പ്രത്യാശ കൈവിടാതെ 91-മത്തെ സങ്കീർത്തനം താൻ പല ആവർത്തി തൻ്റെ കിടക്കയിൽ കിടന്ന് ഉരുവിട്ടു. ശ്വാസം ലഭിക്കുവാൻ കഴിയാത്ത അവസ്ഥയിലും ദൈവത്തോട് പ്രാർത്ഥിച്ചു. അത്ഭുതമെന്ന് പറയട്ടെ തൻ്റെ രോഗം കുറഞ്ഞു. വീണ്ടും നടത്തിയ ടെസ്റ്റിൽ ഫലം നെഗറ്റീവായി മാറി.

തൻ്റെ സാക്ഷ്യം സിഎൻഎൻ, ബിബിസി അടക്കം രാജ്യാന്തിര വാർത്ത മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധ നേടി.
കോവിഡ് ബാധിച്ച് ആശുപത്രികളിലും ഭവനങ്ങളിലും കഴിയുന്നവർക്ക് ഡോ.ജൂലിയുടെ സാക്ഷ്യം പ്രത്യാശയായി മാറുന്നു. ജൂലിയുടെ മാതാപിതാക്കൾ കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ലായിൽ നിന്നും കുടിയേറിയവരാണ്.
തിരുവല്ല, കല്ലൂപ്പാറ പുതുശേരി തെക്കേപ്പടിക്കൽ ജോൺ ചാക്കോയുടെയും മേരിക്കുട്ടി ജോണിന്റെയും മകളായ ഡോ.ജൂലിയുടെ പ്രഥമിക വിദ്യാഭ്യാസം തിരുവല്ലയായിരുന്നു. പിന്നീട് കർണാടകത്തിലും യുഎസിലുമായി എംബിബിഎസ് പഠനം ‘പൂർത്തിയാക്കി. കരീബിയൻ സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് ക്രിട്ടിക്കൽ കെയറിൽ എംഡിയും നേടി. ഇപ്പോൾ ന്യൂജെയ്‌സിയിലെ വെസ്റ്റ് ഓറഞ്ച് കമ്മ്യൂണിറ്റി ആശുപത്രിയിലെ ഡോക്ടറാണ്.

Download Our Android App | iOS App

മലയാളത്തിൽ മനോരമ ന്യൂസ് ചാനലില്‍ നടന്ന അഭിമുഖത്തിലും ദൈവകൃപയാലാണ് താന്‍ ഇന്നു ജീവിക്കുന്നതെന്നു ജൂലി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദൈവം ആഗ്രഹിക്കുംപോലെ തുടർന്നും ജോലിയിൽ തിരികെ പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയോടെ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ ഒരുങ്ങുകയാണ് ഇന്നു ഡോ. ജൂലി ജോൺ.

തയ്യാറാക്കിയത്: ഫിന്നി കാഞ്ഞങ്ങാട്

-ADVERTISEMENT-

You might also like