ഫീച്ചര്‍: ബ്രയിൻ ഹെമറേജിനെ അതിജീവിച്ച് പന്ത്രണ്ട് വയസുകാരൻ | തയ്യാറാക്കിയത് : രഞ്ജിത്ത് ജോയ്

ഒരു വർഷം പിന്നിടുന്നു ഭവനത്തെ നടുക്കിയ സംഭവത്തിന് , കൃത്യമായി പറഞ്ഞാൽ 2021 നവംബർ 21നു. അതുവരെ ഓടിനടന്ന പതിനൊന്നു വയസുകാരൻ , സണ്ടേസ്ക്കൂളിലും സ്ക്കൂൾ പഠനത്തിലും മിടുക്കാനായിരുന്നവൻ , ആ ഞായറാഴ്ച്ച വൈകിട്ട് ചായകുടിച്ചു കൊണ്ടിരുന്നപ്പോഴാണ് തലനേരെ നിൽപ്പാൽ കഴിയാതെ താഴെ വിഴാൻ പോയ മകനെ തന്റെ മാതാവ് ഫേബി ജെയിംസ് ചേർത്തുപിടിച്ചത്. മാതാവിന്റെ കൈ ദൈവത്തിന്റെ കരം പോലെ വന്നില്ലായിരുന്നെങ്കിൽ, എന്താ സംഭവിക്കാൻ പോകുന്നതു എന്നു ഓർക്കാൻ കൂടികഴിയുന്നില്ല ആ കുടുംബത്തിന് ഇപ്പോൾ. പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചു സ്കാനിങ്ങിനു വിധേയമാക്കിയപ്പോൾ തലച്ചോറിൽ രക്തം കട്ട പിടിച്ചതു മനസിലാക്കി . അപ്പോഴും അബോധവസ്ഥയിൽ തുടർന്ന എബനെ പിന്നീട് വെൻറിലേറ്ററിലും പ്രവേശിച്ചിച്ചു . തുടർന്നു ഒപേറേഷഷനു വിധേയേനായി. ഡോക്ട്രസിന്റെ അഭിപ്രായം രക്ഷപ്പെട്ടാലും എഴുന്നേറ്റു നടക്കാൻ സാധിക്കില്ല എന്നുള്ളതായിരുന്നു.

ഓപ്പേറെഷനു ശേഷം ബോധമില്ലാതെ കിടന്ന തന്റെ അരികിൽ യേശു അച്ചച്ചൻ ഇറങ്ങിവന്ന അനുഭവമാണ് എബനു പങ്കുവയ്ക്കുവാനുള്ളത്. ആ നിമിഷത്തെക്കുറിച്ചു പറയുമ്പോൾ എബൻ കണ്ണുകൾ വിടരുന്നു. ആ മുറി മുഴുവൻ അപ്പോൾ പ്രകാശം നിറഞ്ഞു, ഉടനെ യേശു അപ്പച്ചൻ തന്നോടു സംസാരിപ്പാൻ തുടങ്ങി: ഞാൻ നിന്നെ സൗഖ്യമാക്കും , നീ എന്റെ വചനവുമായി ലോകം മുഴുവൻ സാക്ഷ്യയായി തീരും എന്നു പറഞ്ഞു. എബൻ ഇപ്പോഴും വിശ്വസിക്കുന്നത് : തന്റെ ശരിരത്തിന്റെ ഇടതു ഭാഗം മുഴുവൻ തളർന്നു കിടന്നതിൽ നിന്നു അനക്കം വച്ചു തുടങ്ങിയത് യേശു അപ്പച്ചനുമായിട്ടുള്ള ആ കൂടികാഴ്ച്ചയ്ക്കു ശേഷമാണ്. ശരീരത്തിന്റെ ഇടതുഭാഗത്തിന്റെ ശക്തി ആദ്യം ഡോക്ടർമാർ പരിശോധിച്ചപ്പോൾ പൂജ്യം ലെവലിൽ ആയിരുന്നു. സഭ ശക്തമായി പ്രാർത്ഥിച്ചു , കർത്താവു കൂടെ നിന്നും, രണ്ടാമത് വീണ്ടു പരിശോധിക്കുബോൾ ഇടതുഭാഗത്തിന്റെ ശക്തി പൂജ്യത്തിൽ നിന്നു മൂന്നിൽ എത്തുവാനും പിസിയോതറപ്പി തുടങ്ങുവാനും ഇടയായി.

കഴിഞ്ഞ ദിവസം നടന്ന ഡൽഹിസ്റ്റേറ്റ് കൺവൻഷന്റെ സ്റ്റേറ്റിജിലേക്ക് ആരുടെയും സഹായമില്ലാതെ എബൻ കാലുകളെ വച്ചപ്പോൾ സ്റ്റേജിൽ ഇരുന്ന ഏവരുടെയും ഹൃദയം ഒന്നു പിടഞ്ഞു. കൺവൻഷനിൽ സണ്ടേസ്ക്കൂൾ പ്രോഗ്രാമിൽ തനിക്കു സംസാരിപ്പാൻ ലഭിച്ച അവസരത്തിൽ , മൈക്ക് ചുണ്ടോട് അടുപ്പിക്കുമ്പോൾ തനിക്കു പറയുവാനുള്ളതു ശരീരികമായും മാനസിമായും എല്ലാം തന്റെ ആവശ്യത്തിലും മാതാപിതാക്കാൾ തനിക്കു നൽകിയ പിന്തുണയും സഭ തനിക്കും വേണ്ടിചെയ്ത പ്രാർത്ഥനയുടെ വലയത്തെക്കുറിച്ചായിരുന്നു. കഴിനാളുകളിൽ എല്ലാവശ്യത്തിനും മറ്റൊരാളുടെ സഹായം വേണമായിരുന്ന താൻ ഇന്നു യേശു കർത്താവിന്റെ സഹായത്താൽ കൂടുതൽ കരുത്തനാണ്. ഞാൻ മരിക്കുകയില്ല ജീവനോടെ ഇരുന്നു യഹോവയുടെ പ്രവർത്തികളെ വർണ്ണിക്കും.

പാസ്റ്റർ ജെയിംസ് മാത്യുവിന്റെയും ഫെബി ജെയിംസിന്റെയും മൂത്ത മകനാണ് എബൻ ജെയിംസ് , ഐപിസി ഡൽഹി സ്റ്റേറ്റിൽ പ്രതാപ് വിഹാർ ചർച്ചിന്റെ ശുശ്രൂഷയിൽ ആയിരിക്കുന്നു. ഫെബി ജെയിംസ് കുട്ടികളെ വചനവും ആക്ഷൻ സോങ്ങു ഒക്കെ പഠിപ്പിച്ച് ഐപിസി ഡൽഹി സണ്ടേസ്ക്കൂളിൽ തന്റെ സാന്നിധ്യം അറിയിച്ചു മുന്നേറുമ്പോഴും ഇരുവർക്കും പറയാനുള്ളത് എല്ലാം മഹത്വവും ദൈവത്തിനർപ്പിക്കുന്നു എന്നു മാത്രമാണ്.

തയ്യാറാക്കിയത് : രഞ്ജിത്ത് ജോയ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.