ഇന്നത്തെ ചിന്ത : യൂദാ ഇസ്‌കര്യോത്താ അനുതപിച്ചോ? | ജെ.പി വെണ്ണിക്കുളം

മൂന്നര വർഷം കൂടെനടന്നിട്ടും ഒടുവിൽ സ്വന്തം ഗുരുവിനെ വിറ്റു കാശാക്കിയവനാണ് യൂദാ. ഒരു പക്ഷെ താൻ ഒറ്റിക്കൊടുത്താലും യേശു സ്വയം രക്ഷപെട്ടുകൊള്ളും എന്നു അവൻ ചിന്തിച്ചു കാണും. എന്നാൽ യേശുവിനെ ക്രൂശിക്കും എന്നു ഉറപ്പായപ്പോൾ അവൻ ദുഃഖിച്ചു. എങ്കിലും മാനസാന്തരപ്പെട്ടില്ല. ദുഃഖിതനായി അവൻ മഹാപുരോഹിതന്മാരുടെ അടുക്കലേക്ക് ഓടി. പണം തിരിച്ചു തരാം എന്ന് പറഞ്ഞു എങ്കിലും അവർ സ്വീകരിച്ചില്ല. രക്ഷയില്ല എന്നു കണ്ടു ആ പണം അവർക്ക് നേരെ വലിച്ചെറിഞ്ഞിട്ടാണ് അവൻ പോയി ആത്മഹത്യ ചെയ്തത്. പ്രിയരെ. പാപം മനുഷ്യനോടല്ല ദൈവത്തോടാണ് ഏറ്റുപറയേണ്ടത് എന്ന പാഠം ഇതു നൽകുന്നു. അതേ സമയം തെറ്റുപറ്റിയ പത്രോസ് അനുതപിച്ചു മടങ്ങി വരികയും ചെയ്തു. ഒരുവൻ ശപിക്കപ്പെട്ടവനായപ്പോൾ മറ്റൊരുവൻ അനുഗ്രഹിക്കപ്പെട്ടവനായി.

post watermark60x60

ധ്യാനം: മത്തായി 27

ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like