ലേഖനം: ഞങ്ങളുടെ ഉറപ്പും ധൈര്യവും | സുനിൽ എം പി റാന്നി

മാരകമായ covid 19 വൈറസ് ലോകത്തു വ്യാപിച്ചതുകൊണ്ട് പരസ്പരമുള്ള സംസർഗ്ഗം ഒഴിവാക്കിയിട്ട് ആഴ്ചകൾ പിന്നിടുന്നു . വേണ്ടപ്പെട്ടവരും സ്നേഹിതന്മാരുമായും സഹപ്രവർത്തകരുമായും കണ്ടുമുട്ടിയിട്ട് നാളുകളായി . മുൻപ് പ്രീയപ്പെട്ടവരുമായി ഇടപെഴകേണ്ട സമയം ഒരുപാട് ലഭിച്ചപ്പോൾ അഹംഭാവം അനുവദിച്ചില്ല . ഇന്നിപ്പോൾ അവസരം ലഭിക്കുന്നുമില്ല . ഇന്ന് അവസരം ലഭിച്ചാൽ ഭയം കാരണം ധൈര്യം ക്ഷെയിച്ചു പോകുന്നു, എന്തൊരു ലോകം.

ലോക രക്ഷകനായ യേശു കർത്താവ് പലസ്തീനിൽ വച്ചു ഒരിക്കൽ പറഞ്ഞത് .. ” നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിനു പറയുന്നു .. “ലോകത്തു നിങ്ങൾക്ക് കഷ്ടം ഉണ്ട് . എങ്കിലും ധൈര്യപ്പെടുവീൻ ഞാൻ ലോകത്തെ ജയിച്ചവനാകുന്നു”. ക്രിസ്തുവിന്റെ രക്തത്താൽ കഴുകൽ പ്രാപിച്ച സഭ ഈ ഭയാനകമായ വിപത്തിനെ ധൈര്യത്തോടെ നേരിടുന്നതിന്റെ കാരണം യേശുകർത്താവ് ഈ ലോകത്തെ ജയിച്ചവനായതുകൊണ്ടാണ് (യോഹന്നാൻ 16:33) . ലോകത്തെ ഭീതിയിലാക്കിയ നിരവധി സാഹചര്യങ്ങളെ നാം കണ്ടു കഴിഞ്ഞു . മരണവും മാറാരോഗങ്ങളും വരുത്തിയ ധാരാളം അക്രമണങ്ങൾ… നഷ്ടങ്ങൾ വരുത്തിയ ഭൂചലനങ്ങൾ… ബന്ധങ്ങൾ അറ്റുപ്പോയ സുനാമി…. ഭയം വിതച്ച രോഗങ്ങൾ…. മനുഷ്യരെ നിസഹീയരാക്കിയ ജലപ്രളയം….. ഭീതിനിറച്ച വൈറസ്……. , കാരണങ്ങൾ കൊണ്ടും അകാരണമായുമുള്ള മരണങ്ങൾ വേറെ . ഇങ്ങനെ പോകുന്നു ഈ ലോകത്തിലെ കഷ്ടങ്ങൾ . അടുത്ത നിമിഷം എന്താണന്നു മനുഷ്യൻ അറിയില്ല . ഈ കഷ്ടങ്ങളെ മാറ്റുവാൻ മനുഷ്യർക്ക് കഴിയില്ല . മരണത്തെയും പ്രതിസന്ധിയെയും മറികടക്കുവാൻ മനുഷ്യർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
എന്തോവന്നാലും ഭയമില്ലാതെ “ക്രിസ്തുവിന്റെ അനുഗാമികളായ ഞങ്ങൾ” ലോകത്തിലെ കഷ്ടതയെ ധൈര്യത്തോടെ നേരിടുന്നത്തിന്റെ പിന്നിലെ പ്രചോദനം… .. “ലോകത്തെ പരാജയപ്പെടുത്തിയ ക്രിസ്തു എന്ന ദൈവപുത്രന്റെ വാക്കുകളും അതുല്യ സ്നേഹവും ഒന്നുകൊണ്ടു മാത്രമാണ്”.

ലോകരക്ഷകനായ യേശുകർത്താവ് ഒരിക്കൽ പാപം സംബന്ധിച്ച് ലോകത്തിൽ വന്നു . ” ഇനിയും പാപം കൂടാതെ രണ്ടാമതും പ്രത്യക്ഷനാകുവാൻ പോകുന്നു . ഞങ്ങളുടെ ധൈര്യത്തിന്റെ കാരണവും ഇതാണ്”. യേശു കർത്താവിന്റെ ഒന്നാമത്തെ വരവിനെ സംബന്ധിച്ച് യെശയ്യാപ്രവാചകാൻ പറയുന്നു… നമുക്കൊരു മകൻ നൽകപ്പെട്ടിരിക്കുന്നു . അവൻ വീരനാം ദൈവം , നിത്യ പിതാവ് , സമാധാനപ്രഭു….. ഹല്ലേലുയ….. !പ്രീയരെ രക്ഷകനായ ദൈവപുത്രന്റെ , സമാധാനപ്രഭുവിന്റെ രണ്ടാം വരവിനായി ഞങ്ങൾ കാത്തിരിക്കുന്നു . ലോകത്തിലെ പ്രതിസന്ധികളുടെ മുൻപിൽ അടിപതറാതെ ഞങ്ങൾ നിൽക്കുന്നത്തിന്റെ കാരണം ഈ സമാധാനപ്രഭു ഞങ്ങളുടെ കൂടെ ഉള്ളതുകൊണ്ടാണ് . യേശു ഒരിക്കൽ പറഞ്ഞത് .. എന്റെ നാമത്തിൽ കൂടിവരുന്നവരുടെ മധ്യത്തിൽ ഞാനുണ്ട് എന്നാണ് . ഞങ്ങളുടെ സമർപ്പണ പ്രാർത്ഥനയിൽ യേശുവിന്റെ സാന്നിധ്യം അനുഭവിക്കുവാൻ കഴിയുന്നു . ദൈവം ഞങ്ങളുടെ കൂടെയുണ്ട് . ദൈവം കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയാണ് (സങ്കീ 46:1). തുണ ഒരുപക്ഷെ മാറിപ്പോകാം , അടുത്ത തുണയായ ദൈവതിന്നു നിന്നെ തള്ളിക്കളയാൻ കഴിയില്ല . അവൻ നിന്നെ സ്നേഹിക്കുന്നു .

കർത്താവിന്റെ ഒന്നാമത്തെ വരവ് പാപം സംബന്ധിച്ച് ആയിരുന്നു . ലോകത്തിന്റെ പാപം പരിഹരിക്കാൻ തന്റെ രക്തം യേശു ക്രൂശിൽ ഒഴുക്കി . നീതിമാനായ യേശുവിന്റെ രക്തത്തിലൂടെ മാനവ ജാതിയുടെ പാപം പരിഹരിച്ചു . ആയതിനാൽ തങ്ങളുടെ പാപം ദൈവപുത്രനായ യേശു കർത്താവിന്റെ സന്നിധിയിൽ ഏറ്റുപറഞ്ഞു , തിരുവചനമനുസരിച്ചു ജീവിക്കുന്നവനെ ചേർക്കുവാൻ അവൻ രണ്ടാമതും വരുന്നു (എബ്ര 9 : 26 ) . ഇനിയും വരുന്നത് പാപം പരിഹരിക്കുവാൻ അല്ല , പാപം ഏറ്റുപറഞ്ഞു ദൈവകല്പ്പന അനുസരിക്കുന്നവനെ ചേർക്കുവാൻ വേണ്ടിയാണ് . പ്രീയരെ നമുക്കൊരുങ്ങാം , പെട്ടെന്ന് കണ്ണിമെയ്ക്കുന്നതിനിടയിൽ യേശു സഭയെ ഉയരത്തിൽ കൊണ്ടുപോകും ( 2 തെസ്സ 4 : 16 ). കൈവിടപ്പെട്ടു പോകാതെ ഒരുങ്ങി കാത്തിരിക്കാം. കർത്താവ് നമ്മെ സഹായിക്കട്ടെ .

സുനിൽ എം പി റാന്നി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.