കവിത: അദൃശ്യ സേന: ഒരു സമസ്യ | പാസ്റ്റർ ബെന്നി, മുംബൈ

കണ്ണാലെ കാണാവതല്ലീ
കണ്ണു തുറപ്പിക്കും
‘കൊറോണ വൈറസ്’….!
അകലം നിന്നൊരു മരണത്തെ
അരികിലെത്തിച്ച
“വൈറസ്‌ കൊറോണ”‘..!!
കാലത്തിൻ കാലൊച്ച
ഉച്ചത്തിൽ കേൾപ്പിച്ച്
മരണചങ്ങല കിലുക്കി
മുന്നിൽ എത്തുന്നൊരു  കാലൻ… !!
സ്വന്തം കൈകളെ,
സ്വന്തബന്ധങ്ങളെ
വിശ്വാസമില്ലിപ്പോൾ,
ഉൾക്കിടിലം ഉയർത്തി
നൃത്തമാടുന്നു കോവിടെന്ന മാടൻ…!!
ആരാധ്യൻ അരികിലുള്ളപ്പോൾ,
ആലയം തുറന്നിരുന്നപ്പോൾ,
ആരോഗ്യം തുളുമ്പി നിന്നപ്പോൾ,
ആരാധന അവഗണിച്ചഭിനയിച്ച അഭിരമിച്ചവർക്കരാധന-
-കൊതി വരുത്തും കൊറോണ ….!!!
കാരണം കാണാതിരിക്കില്ല
ഇൗ കാലന്റെ വ്യാപനം
അഞ്ചു ഖന്ധങ്ങളെ
തല്ലിചതക്കുവാൻ
ഇഞ്ചപ്പട്ടുപോൽ.
ചൈതന്യമറ്റ
ചൈനതൻ വൈറസ്-
-മാറ്റൊലി ഇറ്റലിയെ കുലുക്കുന്നു
വിറകൊള്ളുന്നിറാൻ,
ചേർന്നുലയുന്നുലകം വിറയാർന്നു വിറങ്ങലിച്ചു
വിയർത്ത് നിൽക്കുന്നു മറ്റേവരും
വൈറസ് കൊറോണ മുന്നിൽ.
ആരെ പഴിക്കും ആരിതഴിക്കും,
ആരോരുമില്ല ഉത്തരമുള്ളവൻ,
അഞ്ജനമിട്ടു നോക്കുന്നു ചിലർ
പക്ഷേ കൊഞ്ഞനം കുത്തുന്നു കൊറോണ.
പുരയൊന്നു കത്തുവാൻ കാത്തിരുന്നവർ തിരക്കോടെ വെട്ടുന്നു വാഴകൂട്ടങ്ങൾ,
നാട്ടുവൈദ്യന്മാർ, പൊട്ടുവൈദ്യങ്ങൾ, നാണയത്തുട്ടുകൾ തേടുന്നിവർ
നെടുനീളെ  ഓടുന്നു  പലദിശക്ക്‌.
കള്ളകഥകൾ
തളളി തെളിഞ്ഞവർ
തള്ളോട് തള്ള്  മറുവഴിക്ക്‌.
ഉള്ളിക്കുപോയവൻ ,
പള്ളിക്കുപോയവൻ,
കള്ളം പറഞ്ഞവൻ
വാങ്ങിവിഴുങ്ങുന്നു ലാത്തിയടി.
ആയുധപുരയിൽ ഏതുണ്ടായുധം ചോതിക്കുന്നു തമ്പുരാൻ?
പൂണിയിൽ കൂട്ടിയിട്ടതുണ്ടല്ലോ
ആയിരം..???
എടുത്തെന്തേ തൊടുക്കാതെ???
അതിർത്തികൾ
അടച്ചുൾവലിഞ്ഞു
ആണവ ബട്ടൺ
കൈവശം വെച്ചാക്രോശിച്ചതിപരേ !!
ഭൂഗോളം തോളിലേന്തി
നേട്ടങ്ങളിൻ ചക്രം തിരിച്ച ബുദ്ധിയിൽ ഇനി എന്തുണ്ട്…???
എടുത്തൊന്ന് തൊടുക്കുവാൻ
ഈ സേനയെ തുരത്തുവാൻ,
ചോദിക്കുന്നുടയവൻ,
തന്ത്രങ്ങളെന്തേ തകർന്നോ,
മന്ത്രങ്ങൾ എന്തേ ചൊല്ലി തളർന്നോ, മാന്ത്രികരില്ലേ !!
മന്ത്രിമാരില്ലെ !!
എന്തേ മാനവ അന്തം വിട്ടു നിൻ
ചന്തകളെല്ലാം താഴിട്ട നിൻ
ചാണക്യ തന്ത്രങ്ങൾ
ഫലിക്കാത്തതെന്തേ  ഭൂതകാലത്തിലെന്നപോൽ?

* * *
പരിഹാരമില്ലാത്ത പ്രശ്നങ്ങളുണ്ടോ ?
ഉത്തരമില്ലാത്ത ചോദ്യങ്ങളുണ്ടോ?
ഉണ്ടെന്നും ഇല്ലെന്നും തർക്കങ്ങളാകാം
ഇല്ലില്ല ഞാനില്ല തർക്കങ്ങൾ ക്കൊന്നുമെ
കാണുന്ന ലോകത്തെ വാക്കിൽ പടച്ചവൻ നാം കാണാത്ത ലോകത്തെ അടക്കിഭരിപ്പവൻ
ചൊല്ലുന്നു സോതരാ കാതോർത്തു കേൾക്ക നീ
അണു പോലും അനങ്ങില്ല അനുവാദമില്ലാതെ
അറിവോടെയെങ്കിൽ പിന്നെ അവനിടം അണയുക
പരമാത്മ ചൈതന്യം പ്രപിപ്പതുത്തമം പരനോട് യാചിച്ചു പ്രാപിക്കയുത്തരം
അനുതാപമുള്ളൊരു
ഹൃദയത്തിൽനിന്നുള്ള
പേക്ഷയാണിനിയുള്ള മാർഗ്ഗം…!!!

പാസ്റ്റർ ബെന്നി, മുംബൈ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.