ചെറു ചിന്ത: ദൈവഹിതം തിരിച്ചറിയുക | ജിതിന്‍ മാത്യു തിരുവല്ല
ദൈവീക ഇടപെടലും കരുതലും അറിയുന്നതിന് അബ്രഹാമിനും യിസഹാക്കിനും മോറിയ മലയിൽ ഒറ്റപ്പെടൽ ആവശ്യമായിരുന്നു…
രാജസന്നിധിയിൽ ഇരിക്കണമെങ്കിൽ ജോസഫെ നിനക്ക് സഹോദരന്മാരിൽ നിന്ന് ഒറ്റപ്പെട്ട കാലങ്ങളിലൂടെ കടന്നുപോയേ മതിയാകു…..
ചില ദൈവീക കല്പനകൾ പ്രാപിക്കുവാൻ ജനങ്ങളുടെ നടുവിൽ നിന്നും മോശയെ നിനക്ക് ഒരു സീനായി മലയുടെ ഒറ്റപ്പെടൽ ആവശ്യമാണ്….
ചില ദൈവീക അനുഗ്രഹങ്ങൾ ഏറ്റെടുക്കുവാൻ യാക്കോബേ നിനക്ക് യാബോക്കിന്റെ തീരത്ത് ഒറ്റപ്പെട്ടിരുന്നേ മതിയാകു….
ഏലീയാവെ, കാക്കയിലൂടെ ഉള്ള കരുതൽ എങ്ങനെയെന്ന് ദൈവത്തിന് നിന്നെ മനസിലാക്കണമെങ്കിൽ മരുഭൂമിയിൽ നീ ചില ഒറ്റപ്പെടലുകളിലൂടെ കടന്നുപോകണം…
ചില ദൈവീക ദർശനങ്ങൾ കാണിക്കുവാൻ വേണ്ടിയാണ് യോഹന്നാനെ നിന്നെ പത്മോസിന്റ ഏകാന്തതയിൽ ആക്കിവെച്ചിരിക്കുന്നത്….
അതെ യേശുവിനു പോലും പരീക്ഷയുടെ ഏകാന്തമരുഭൂമി ഉണ്ടായിരുന്നു. വചനത്തിൽ കൂടി ശത്രുവിനെ ജയിക്കുവാൻ ചില മരുഭൂമിയുടെ ഒറ്റപ്പെടൽ നാമും അനുഭവിച്ചേ മതിയാകു…
ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന ഒറ്റപ്പെടലുകൾ ദൈവീക അനുഗ്രഹത്തിന്റെ, കരുതലിന്റെ, ദർശനങ്ങളുടെ നല്ല നാളുകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങളാകട്ടെ
ജിതിൻ മാത്യു, തിരുവല്ല
-Advertisement-