ഇന്നത്തെ ചിന്ത : കണ്ണുനീരുള്ളിടത്തു മറുപടിയുമുണ്ട്

ജെ.പി വെണ്ണിക്കുളം

അഹശ്വേരോശ് രാജാവ് യഹൂദന്മാരെ ആബാലവൃദ്ധം നശിപ്പിക്കുവാൻ കല്പന പുറപ്പെടുവിച്ച സന്ദർഭം എസ്ഥെറിന്റെ പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് അറിഞ്ഞ യഹൂദാ പ്രവാസികളിൽ ഒരാളും രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥനുമായിരുന്ന മൊർദ്ദേഖായി ഉത്കണ്ഠാകുലനായി. സ്വജനത്തിന്റെ നാശത്തെ ഓർത്തു പരസ്യസ്ഥലത്തു നിന്നു അവൻ കരഞ്ഞു.

ആ സമയത്ത് തന്നെ സഹായിക്കാൻ എസ്ഥേറിന് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. വിവരം രാജ്ഞിയോട് പറഞ്ഞു എങ്കിലും പെട്ടെന്ന് രാജാവിനെ കാണുക എളുപ്പമായിരുന്നില്ല. എങ്കിലും മൊർദ്ദേഖായിയുടെ നിർബന്ധം ഹേതുവായി സ്വന്ത ജീവൻ പോലും വകവയ്ക്കാതെ 3 ദിവസം ഉപവാസത്തിനും പ്രാർഥനയ്ക്കുമായി അവൾ സമയം കണ്ടെത്തി. അവളുടെ ദൗത്യം വിജയകരമായിത്തീരുവാൻ ശൂശൻ രാജ്യത്തുള്ള ദൈവജനം ഒന്നിച്ചു കണ്ണുനീരൊഴുക്കി ഉപവസിച്ചു പ്രാർത്ഥിച്ചു. ജനം ഐക്യമത്യപ്പെട്ടപ്പോൾ പരിഹരിക്കാൻ പ്രയാസമായിരുന്ന വിഷയത്തിന് മറുപടി ലഭിച്ചു.

പ്രിയരെ, നാം ഐക്യമത്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോഴെങ്കിലും ഉണരാം, ഉപവസിക്കാം, പ്രാർത്ഥിക്കാം. ദേശത്തിനു ദൈവം സൗഖ്യം അയയ്ക്കട്ടെ. അസാധ്യമായതെന്തും ദൈവത്താൽ സാധ്യമാണ്.

ധ്യാനം: എസ്ഥേർ 4

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.