ചെറു ചിന്ത: ഏറ്റവും വലിയ പ്രതിസന്ധികളെക്കാൾ വലുതാണ് ദൈവത്തിന്റെ ചെറിയ സഹായം | ഷിബു വര്‍ഗ്ഗിസ്

ല്ലാത്ത ബാധ… “ദൈവമേ രക്ഷിക്കണേ” മഹാവ്യാധി ലോകത്താകമാനം ഭീതി പരത്തുന്ന സാഹചര്യത്തിൽ ദൈവത്തെ നിന്ദിച്ചവരടക്കം ചിലരുടെയെങ്കിലും മനസ്സിലൂടെ കടന്നുപോയ ചിന്തയാവാം ഇത്.

കൊറോണ കാലത്തെ കരളലിയിക്കും കാഴ്ചകൾ:

സ്വർണ്ണക്കടകളിലും, തുണിക്കടകളിലും തിക്കും തിരക്കും കുറഞ്ഞു, ഹോട്ടലുകളിൽ ആഹാരം കഴിക്കാൻ ഒരാളും ഇല്ല, അങ്ങാടിയിൽ ആരുമില്ല, പട്ടണത്തിൽ ആളും അനക്കവും കുറഞ്ഞു, വിവാഹങ്ങൾ, ഉത്സവങ്ങൾ, പൊതുയോഗങ്ങൾ മാറ്റി വയ്ക്കുന്നു, ആരാധനാലയങ്ങളും, തീർത്ഥാടന കേന്ദ്രങ്ങളും, വിനോദ സഞ്ചാര കേന്ദ്രങ്ങളും, സിനിമ തീയേറ്ററുകളും, ബ്യൂട്ടി പാർലറുകളും, ഫിറ്റ്നസ് സെന്ററുകളും, ബാറുകളും, നിശാക്ലബുകളും, രാജ്യത്തിന്റെ അതിർത്തികളും അടച്ചു, വെക്തി ബന്ധങ്ങളുടെ അതിർത്തി അകലത്തിലാക്കി.

വിമാനത്താവളങ്ങളിൽ വലിയവനും ചെറിയവനും യാത്രാ വിലക്ക്, കൊട്ടാരത്തിലും കുടിലിലും ഒരുപോലെ നിയന്ത്രണങ്ങൾ, അവസാന യാത്രക്ക് ഗുഡ്ബൈ പറയാനോ അടക്കത്തിന്ന് അനുവാദം ചോദിക്കാനോ അടുത്തവരായിട്ടുപോലും അധികം ആളില്ല. ജാതിയുടെയും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരിൽ തമ്മിൽ തല്ലും കൊലപാതകങ്ങളും കുറഞ്ഞു.

ഈ വെല്ലുവിളികൽക്കിടയിലും അഭിനന്ദനീയമായ കാര്യം സഹായത്തിന് അധികാരികളും, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്ത ജീവൻ പോലും അപകടത്തിലാക്കി എപ്പോഴും പോരാടുന്ന ആരോഗ്യ പ്രവർത്തകരും അവരോടൊപ്പം പ്രവർത്തിക്കുന്ന ശുചീകരണ തൊഴിലാളികളും മനുഷ്യ സ്നേഹികളായ ചില ജീവകാരുണ്യപ്രവർത്തകരും കൂടെ ഉണ്ട് എന്നുള്ളതാണ് അല്ലാതെ ജനത്തെ ഈ ഭീതിയിൽ നിന്നും രക്ഷപ്പെടുത്താൻ ആൾ ദൈവങ്ങളും, അത്ഭുത വരക്കാരും ഇല്ല. അതീവ ജാഗ്രതയോടെ മഹാമാരിയെ അതിജീവിക്കാൻ ലോക്കപ്പ് ജീവിതം പോലെ ലോക്ക് ഡൌണും.

സൈന്യബലം കൊണ്ടും, സാങ്കേതിക വിദ്യയുടെ വളർച്ചയിലൂടെയും, ശാസ്ത്രത്തിന്‍റെ കണ്ടു പിടുത്തങ്ങളിലൂടെയും നേട്ടങ്ങളുടെ വിജയക്കൊടി പാറിച്ചവരടക്കം മനുഷ്യൻ നിസ്സഹായവസ്ഥയുടെ വക്കിൽ. എന്തിനു ഏറെ പറയണം വെള്ളം കൊണ്ടും, വിലകുറഞ്ഞ സോപ്പ് കൊണ്ടും കീഴ്പ്പെടുത്താൻ കഴിയുന്ന ഒരു സൂഷ്മ ജീവിക്കു മുൻപിൽ ലോകം നിശ്ചലമായതുപോലെ

ലോകം കീഴ്‌മേൽ മറിക്കാൻ ഇറങ്ങിതിരിച്ച മനുഷ്യരെ പൂർണ്ണമായും രക്ഷിക്കാന്‍ മനുഷ്യര്‍ക്ക് സാധ്യമല്ലന്നിരിക്കെ മനസ്സിലാക്കുക മാനുഷിക ബലത്തിനും, മനുഷ്യന്റെ ധനത്തിനും, അതീതമായി പ്രവർത്തിപ്പാൻ മനുഷ്യനെ സൃഷ്ടിച്ച സർവ്വശക്തനായ ദൈവത്തിന് കഴിയും.

ഏത് വലിയ പ്രതിസന്ധികളിലും നമ്മുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി നമുക്ക് ആശ്രയിക്കാൻ കഴിയുന്ന നമ്മുടെ കരുത്തിന്റെ ഗോപുരവും ഉറച്ച കോട്ടയും സകലത്തിന്റെയും ഉടയവനായ ദൈവം ആണ്. ഈ ദൈവം എല്ലായിപ്പോഴും നമ്മോട് കൂടെ ഉണ്ട് എന്നുള്ളതാണ് നമ്മുടെ ധൈര്യം.

ചുരുക്കി പറഞ്ഞാൽ നേടാനുള്ള ആര്‍ത്തിയോ, ജീവിക്കാനുള്ള ആഗ്രഹമോ, വിവിധ മേഖലകളിൽ പ്രശസ്തരാകാനോ മറ്റും തിരക്ക് പിടിച്ചു ഓടി നടന്ന എല്ലാവർക്കും വിശ്രമിക്കാം, സ്വന്തം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാം ഒപ്പം മാനവ വര്‍ഗ്ഗത്തിന് നിരവധി പാഠങ്ങൾ നൽകാൻ ഈ സന്ദർഭം കാരണമായി എന്ന് വേണം പറയാൻ.

മനുഷ്യ ജീവിതത്തിലെ തിരിച്ചറിവിന്റെ ഈ അനർഘ നിമിഷങ്ങൾ ദൈവം തന്ന ഭൗമീക ജീവിതത്തിന്റെ ദൈവീക ഉദ്ദേശം തിരിച്ചറിഞ്ഞു ദൈവസ്നേഹം പൂണ്ട് സൽപ്രവർത്തികളാൽ മനുഷ്യത്വം ഉള്ളവരായി മാറുവാൻ ഇടയാകണം മാത്രമല്ല ഇതൊക്കെ അന്ത്യകാല ലക്ഷണം എന്നറിഞ്ഞു സ്വാർത്ഥത വെടിഞ്ഞു പാപത്തെ ഏറ്റുപറഞ്ഞുപേക്ഷിച്ചു കർത്താവിന്റെ മനസ്സുള്ളവരായി ഐകമത്യപ്പെട്ടു നിത്യജീവൻ പ്രാപിപ്പാൻ ഒരുങ്ങേണ്ടത് അത്യാവശ്യം.

നാം ഒറ്റക്കല്ല, ദൈവം നമ്മോടുകൂടെ, ജാഗ്രതയോടെ പ്രവർത്തിക്കാം ഇതും നാം അതിജീവിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.