ദാഹിക്കുന്നവർക്ക് ആശ്വാസവുമായി ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്

സുബിൻ കോട്ടയം

കോട്ടയം : ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈസ്പ്രസിഡന്റ് പാസ്റ്റർ ഡേവിസിന്റെ നേതൃത്വത്തിൽ സെക്രട്ടറി അജി ജെയ്സൺ, എക്സിക്യുട്ടീവ് മെമ്പർ സുബിൻ കോട്ടയവും ചേർന്ന് ഇന്ന് കോട്ടയം ടൗൺ, കോട്ടയം കളക്ട്രേറ്റ്, കഞ്ഞിക്കുഴി, പുതുപ്പള്ളി, മണർകാട് , ചിങ്ങവനം, ചങ്ങനാശ്ശേരി , പെരുന്ന , തുടങ്ങിയ സ്ഥലങ്ങളിൽ ആരും അഭയമില്ലാത്തവർക്കും നമ്മുടെ നാടിനുവേണ്ടി അദ്ധ്വാനിക്കുന്ന നമ്മുടെ പോലീസ് ഉദ്യോഗസ്ഥർക്കും മറ്റു ഗവൺമെന്റ് ജീവനക്കാർക്കും കുടിവെള്ളവും കൈയുറകളും വിതരണം ചെയ്തു.

കോട്ടയം ജില്ലയുടെ പലയിടങ്ങളിലും ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ പല ആളുകളും ഉണ്ട് അവർക്കൊരു താങ്ങായ് തുടർ ദിവസങ്ങളിൽ ഭക്ഷണവും കുടിവെള്ളവുമൊക്കെ ലഭ്യമാക്കുവാനാണ് ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് ആഗ്രഹിക്കുന്നത്.ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്ററും, ശ്രെദ്ധയും, കോട്ടയം യൂണിറ്റും സംയുക്തമായി നാളെമുതലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading