ഇന്നത്തെ ചിന്ത : വിശ്വാസക്കപ്പൽ തകരുമോ?

ജെ.പി വെണ്ണിക്കുളം

ചിലർ തങ്ങളുടെ വിശ്വാസക്കപ്പൽ തകർത്തതായി പൗലോസ് തിമൊഥെയോസിനോട് പറയുന്നത് വായിച്ചിട്ടില്ലേ? അതിൽ ഹുമനയോസും അലക്സാണ്ടറും ഉൾപ്പെടും. നല്ല മനഃസാക്ഷി തള്ളിക്കളഞ്ഞതുകൊണ്ടാണ് അവരുടെ വിശ്വാസക്കപ്പൽ തകർന്നത്. ഒരു വിശ്വാസി ഒരേസമയം യോദ്ധാവും നാവികനുമായിരിക്കണം. നാവികൻ ഒരിക്കലും ചുക്കാൻറെ കാര്യം അവഗണിക്കില്ല. നല്ല മനഃസാക്ഷി തുറമുഖത്തെത്തിക്കാൻ സഹായിക്കുന്ന ചുക്കാനാണ്. നിയന്ത്രണം നഷ്ടപ്പെട്ടാൽ കപ്പൽ തകരുമെന്നു മറക്കാതിരിക്കുക.

post watermark60x60

ധ്യാനം: 1 തിമോത്തിയോസ് 1

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like