ഐ.പി.സി റാന്നി ഈസ്റ്റ്‌ സെന്റർ കൺവെൻഷൻ റദ്ധാക്കി

കൊറോണ വൈറസ് ബാധ തടയുന്നതിന് സംസ്ഥാനസർക്കാരും ജില്ലാ ഭരണകൂടങ്ങളും
സ്വീകരിച്ചിട്ടുള്ള മുൻകരുതൽ നിലപാടുകളോട് ഐപിസി റാന്നി ഈസ്റ്റ്‌ സെന്ററും പൂർണ്ണമായി ജാഗ്രത പുലർത്തുകയും സഹകരിക്കുകയും ചെയ്യുന്നു.

കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ റാന്നി ഈസ്റ്റ് സെന്റർ ക്രമീകരിച്ച ഏപ്രിൽ മാസം 5 മുതൽ 12 വരെ 8 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിപുലമായ സെന്റർ കൺവെൻഷൻ ഉൾപ്പെടെയുള്ള സെന്ററിന്റെ പൊതുവായ എല്ലാം മീറ്റിങ്ങുകളും റദ്ദാക്കുകയും ഈ വിഷയത്തിൽ ജനങ്ങൾ ഭീതി ഒഴിഞ്ഞു സാധാരണ നിലയിൽ വന്നതിനു ശേഷം മാത്രമേ പ്രോഗ്രാമുകൾ പ്ലാൻ ചെയ്യുകയുള്ളൂ.

ഈ പകർച്ചവ്യാധി മൂലം ക്ലേശം അനുഭവിക്കുന്നവർക്ക് പൂർണ്ണ സൗഖ്യം ലഭിക്കേണ്ടതിന്നും വൈയറസ്സിന്റെ വ്യാപനം പൂർണമായും നിലക്കേണ്ടതിനും സഭകളായും കുടുംബങ്ങളായും എല്ലാവരും പ്രാർത്ഥിക്കണം എന്ന് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് എബ്രഹാം അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.