കൊറോണ: 24 മണിക്കൂർ ചെയിൻ പ്രയറിനു സംസ്ഥാന പി.വൈ.പി.എ ആഹ്വാനം

കുമ്പനാട് : ഏറെ സങ്കീർണമായി മാറിക്കൊണ്ടിരിക്കുന്ന കൊറോണ പ്രതിസന്ധിയിൽ ദൈവീക സൗഖ്യത്തിന്റെ കരം വെളിപ്പെടുവാൻ ഹൃദയം തകർന്ന് ദൈവത്തോട് പ്രാർത്ഥിക്കേണ്ട അടിയന്തര ഘട്ടത്തിൽ എത്തിയിരിക്കുന്നു.

post watermark60x60

പത്തനംതിട്ടയിൽ ഉൾപ്പെടെ കൊറോണ സ്ഥിതീകരിച്ച സാഹചര്യത്തിൽ യുവസമൂഹം ഉൾപ്പെടെ പ്രാർത്ഥനയ്ക്കായി മുട്ട് മടക്കുവാൻ നാളെ രാവിലെ 6 മണി മുതൽ (9-03-2020) മുതൽ മറ്റെന്നാൾ രാവിലെ (10-03-2020) സംസ്ഥാന പി.വൈ.പി.എ ഒരു ചെയിൻ പ്രയറിന് ആഹ്വാനം ചെയ്യുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്കുന്ന പി.വൈ.പി.എ പ്രവർത്തകർ ഈ പ്രാർത്ഥന ചങ്ങലയുടെ ഭാഗമാകാൻ ആഹ്വാനം ചെയ്യുന്നു. നിങ്ങൾ ഈ വിഷയത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന സമയം അവരെ അറിയിച്ചാൽ ലിസ്റ്റിൽ ഉൾപ്പെടുത്തും.

Download Our Android App | iOS App

ലോക്കൽ, സെന്റർ, സോണൽ പി.വൈ.പി.എ പ്രവർത്തകരെല്ലാം ഈ പ്രാർത്ഥന ചങ്ങലയിൽ കൈകോർക്കുവാൻ സംസ്ഥാന പി.വൈ.പി.എ നേതൃത്വം ആഹ്വാനം ചെയ്യുന്നു.

-ADVERTISEMENT-

You might also like