ദോഹ ഗില്ഗാൽ ചർച് ഓഫ് ഗോഡ് സഭയുടെ രണ്ടാം വാർഷിക കൺവെൻഷൻ മാർച്ച് 16 മുതൽ

ഷിനു തിരുവല്ല

ഖത്തർ: ദോഹ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ രണ്ടാം വാർഷിക കൺവെൻഷനോടുള്ള ബന്ധത്തിൽ ത്രിദിന കൺവെൻഷൻ നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗ് മാർച്ച് 16 (തിങ്കളാഴ്ച) മുതൽ 18 (ബുധൻ) വൈകീട്ട് 7:30 മുതൽ 9:30 വരെ അബുഹമൂർ, സ്ട്രീറ്റ് നമ്പർ 563, സോൺ 56, വില്ല നമ്പർ 1 -ൽ വച്ച് നടത്തപ്പെടും. ഈ മുന്ന് ദിനങ്ങളിലായി ദൈവ വചനത്തിൽ നിന്ന് സംസാരിക്കുന്നതു സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ അനീഷ് കാവാലം ആയിരിക്കും. ഗാനങ്ങൾക്കും ആരാധനയ്‌ക്കും നേതൃത്വം നല്കുന്നത് അനുഗ്രഹീത ഗായകൻ ബ്രദർ ജോയൽ പടവാത്ത്, ഗില്ഗാൽ ക്വയറും ചേർന്നായിരിക്കും. ഈ ദിനങ്ങളിൽ നടത്തപ്പെടുന്ന കൺവെൻഷനിലേക്കു ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററോട് അറിയിച്ചു.

-Advertisement-

You might also like
Comments
Loading...