പുത്തൂർ യു.പി.എഫ് രൂപീകരിച്ചു

കൊട്ടാരക്കര: പുത്തൂരിനും സമീപ പ്രദേശങ്ങളിലും ഉള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യ വേദിയായി പുത്തൂർ യു പി എഫ് നിലവിൽ വന്നു.

post watermark60x60

ഫെബ്രുവരി രണ്ടാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് പുത്തൂർ ചർച്ച് ഓഫ് ഗോഡ് സഭ ഹോളിൽ വെച്ച് രൂപീകരണ സമ്മേളനം നടത്തപ്പെട്ടു. പാസ്റ്റർ ഫിന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ എ. ഐ ജോർജ്കുട്ടി പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനം മാർച്ച് 29 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മാറാനാഥാ സഭയുടെ കൺവെൻഷൻ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും.

ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് യു.പി.എഫ് പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ കെ ജെ മാത്യു മുഖ്യസന്ദേശം നൽകും. ചർച്ച് ഓഫ് ഗോഡ് കൊട്ടാരക്കര സെൻറർ മിനിസ്റ്റർ പാസ്റ്റർ സജി ജോർജ് സമർപ്പണ പ്രാർത്ഥന നിർവഹിക്കും. യു പി എഫ് ക്വയർ ഗാനങ്ങൾ ആലപിക്കും.

Download Our Android App | iOS App

പുത്തൂർ യു.പി.എഫ് ഭാരവാഹികളായി പാസ്റ്റർ എ.ഐ ജോർജുകുട്ടി
(രക്ഷാധികാരി) പാസ്റ്റർ ഫിന്നി ജോസഫ് (പ്രസിഡന്റ്), പാസ്റ്റർ റെജി ജോർജ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ സിജു മാത്യു (സെക്രട്ടറി), ജോർജ് മാത്യു (ജോ: സെക്രട്ടറി), മാത്യു (ട്രഷറർ)
എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

കൺവീനറുമാരായി പാസ്റ്റർ ബിനു തോമസ്, പാസ്റ്റർ രഞ്ജിത്, ജോബിൻ തോമസ്, ജോബിൻ ജോൺസൺ, ബിനോയ് (മീഡിയ &പബ്ലിസിറ്റി) പാസ്റ്റർ മനോജ് വർഗീസ്, പാസ്റ്റർ എസ് ജോസഫ്, പാസ്റ്റർ ഷിബു ബേബി, ജെമിനി ജോർജ്ജ് (പ്രാർത്ഥന)
പാസ്റ്റർ ആന്റണി മെയൻ, പാസ്റ്റർ ഷാജിമോൻ, പാസ്റ്റർ ജി. രാജൂ, ജോൺ ഗീവർഗീസ് (ഇവാഞ്ചലിസം) പാസ്റ്റർ ജോജി ജോസഫ് , പാസ്റ്റർ ഫിലിപ്പ് ബി, പാസ്റ്റർ ജെയിംസ് ജേക്കബ്, എം. ജോൺ (ചാരിറ്റി) എന്നിവരെയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

You might also like