ഭാവന:പ്രാർത്ഥിക്കാൻ മറന്നാലും മൊബൈൽ എടുക്കാൻ മറക്കാത്ത ഒരു കാലം | ജിൻസ് കെ മാത്യു

പതിവുപോലെ പ്രഭാതം പൊട്ടി വിടർന്നു. അലാറം കേട്ടാണു ഉണർന്നത്. ബൈബിൾ വായിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും മുൻപ് തപ്പിയത് മൊബൈൽ ഫോൺ. വേഗത്തിൽ അതിലെ നെറ്റ് ഓൺ ചെയ്‌തു. വാട്ട്സാപ്പ്‌ പരതി തുടങ്ങി. ഓരോ ഗ്രൂപ്പിലും പല പല മെസ്സേജുകൾ, വിഡീയോകൾ, തമാശകൾ… ഓരോന്നായി വായിച്ചു കേട്ടും സമയം പോയതറിഞ്ഞില്ല. വേഗത്തിൽ റെഡിയായി ഓഫീസിൽ പോകുവാൻ ഇറങ്ങി മൊബൈൽ ഭദ്രമായി കീശയിൽ ഇട്ടു നടന്നു. പ്രാർത്ഥിക്കാൻ മറന്നാലും മൊബൈൽ എടുക്കാൻ മറക്കാത്ത ഒരു കാലം. അങ്ങനെ സമയം കുറേ മുന്നോട്ടു പോയി. പല ഗ്രൂപ്പുകളിലും മെസ്സേജുകൾ വരുന്നു, പോകുന്നു. ഒരു ഗ്രൂപ്പിൽ മാത്രം ആരുടേയും ഒരനക്കവും ഇല്ല. ആരോ ഇടയിൽ ചെറിയതായി മന്ത്രിച്ചിട്ടു പോകുന്നു. അങ്ങനെ ഒരു വിരുതൻ ഒരു മെസ്സേജ് അവിടെ പോസ്റ്റ് ചെയ്‌തു. അതിൻറെ ഉള്ളടക്കം ഇങ്ങനെ, ”പുതിയതായി വാട്ട്സാപ്പിൽ ഒരു ഓപ്ഷൻ വന്നിട്ടുണ്ട് ഗ്രൂപ്പ് അഡ്‌മിൻ അറിയാതെ ആർക്കും പുറത്തു പോകുവാൻ സാധിക്കില്ല”. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും മെസ്സേജ് അയച്ചു. എല്ലാരേയും വിശ്വാസത്തിൽ എടുക്കുവാൻ ”ഞാൻ പല ഗ്രൂപ്പിലും ഇതു ട്രൈ ചെയ്‌തു നോക്കി നടന്നില്ല” എന്നു പറഞ്ഞു. ഈ മെസ്സേജ് കണ്ട രണ്ടു വിരുതൻമാർ ഉടനെ ഗ്രൂപ്പിൽ നിന്നു ലെഫ്റ്റായി. ഉടൻ തന്നെ അഡ്മിൻ അവരെ തിരികെ ഗ്രൂപ്പിൽ പിന്നെയും ആഡ് ചെയ്‌തു. അങ്ങനെ തമാശകളുമായി അവർ മുന്നോട്ട് നീങ്ങി.

പ്രിയരെ ഇതു പൊലെ ആണ് സാത്താൻ നമ്മളെ പലരെയും കുഴിയിൽ ചാടിക്കുന്നത് എന്നാൽ ഗ്രൂപ്പിൽ നമുക്ക് മടങ്ങി വരാം. സാത്താൻറെ കുഴിയിൽ വീണാൽ നമുക്ക് മടങ്ങി വരവു എളുപ്പം അല്ല. സാത്താന്റെ തന്ത്രങ്ങളിൽ വീഴാതെ ക്രിസ്തുവിന്റെ നല്ലഭടനായി ജീവിച്ച്, അവന്റെ വരവിങ്കൽ നമുക്കു കാണപ്പെടാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.