ഐ.പി.സി മാവേലിക്കര വെസ്റ്റ് സെൻറർ പി. വൈ.പി.എ ലഹരിവിരുദ്ധ ബോധവൽക്കരണ സുവിശേഷ യാത്രയും മുറ്റത്തു കൺവെൻഷനും

മാവേലിക്കര: ഐ.പി.സി മാവേലിക്കര വെസ്റ്റ് സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സുവിശേഷ യാത്രയും മുറ്റത്തു കൺവെൻഷനും.
ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ സുവിശേഷ യാത്ര മാവേലിക്കര സെന്ററിന്റെ വിവിധ ഭാഗങ്ങളിൽ നടത്തപ്പെടുന്നു. പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ പള്ളിപ്പാട് മുഖ്യ സന്ദേശം നൽകും.

post watermark60x60

വൈകിട്ട് ആറര മുതൽ മാവേലിക്കര വെസ്റ്റ് സെന്റർ പി.വൈ.പിയുടെയും ഐ.പി.സി ബഥേൽ വെട്ടിയാർ പി.വൈ.
പി യുടെയും സംയുക്താഭിമുഖ്യത്തിൽ മുറ്റത്ത് കൺവെൻഷനും നടത്തപ്പെടുന്നു. കേരള സ്റ്റേറ്റ് പി വൈ പി എ സെക്രട്ടറി സുവി. ഷിബിൻ ജി.ശാമുവേൽ ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നു.
പി.വൈ.പി.എ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും.

മാവേലിക്കര വെസ്റ്റ് സെൻറർ പ്രസിഡന്റ് പാസ്റ്റർ ആമോസ് തോമസ്, സെക്രട്ടറി ബിവിൻ മാത്യു,
പി വൈ പി എ എക്സിക്യൂട്ടീവ്സ് എന്നിവർ നേതൃത്വം നൽകും.
ജയിംസ്മാത്യു, സുവി.ജസ്റ്റിൻ ജോർജ് കായംകുളം എന്നിവർ കോർഡിനേറ്റേഴ്‌സ് ആയി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

You might also like