ബാംഗ്ലൂര്‍: ഐ.പി.സി. കര്‍ണ്ണാടക സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിച്ചു. ഹൊരമാവ് അഗരയിലുള്ള ഐപിസി ഹെഡ്ക്വാര്‍ട്ടേഴ്സ് ഗ്രൗണ്ടില്‍ വെച്ച് ഇന്നു മുതല്‍ 16 ഞായര്‍ വരെ നടക്കുന്ന വാര്‍ഷിക കണ്‍വന്‍ഷന്‍ ഐ.പി. സി കര്‍ണ്ണാടക സ്റ്റേറ്റ് പ്രസിഡന്‍റ് പാസ്റ്റര്‍ കെ.എസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
സമയത്തെ തക്കത്തില്‍ ഉപയോഗിച്ചുകൊണ്ട് സുവിശേഷത്തെ പ്രഘോഷിക്കാന്‍ സഭ മുന്നിട്ടിറങ്ങണമെന്ന് ഐപിസി കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്‍റ് പാസ്റ്റര്‍ കെ എസ് ജോസഫ് തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
Download Our Android App | iOS App
ഐപിസി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ് മുഖ്യസന്ദേശം നല്‍കി. യേശുവിനെ പ്രസംഗിക്കാന്‍ ലജ്ജയില്ലാത്ത ഒരു പുതിയ തലമുറയാണ് ഇന്നിന്‍റെ ആവശ്യകത എന്ന് പാസ്റ്റര്‍ എം പൗലോസ് ഓര്‍മപ്പെടുത്തി. പാസ്റ്റര്‍ എ. വൈ. ബാബു അധ്യക്ഷത വഹിച്ചു.

ഇന്നു രാവിലെ നടന്ന ശുശ്രൂഷകന്മാരുടെ സമ്മേളനത്തില്‍ പാസ്റ്റര്‍ എം. പൗലോസ്, രാമേശ്വരം ദൈവവചന ശുശ്രൂഷ നിര്‍വ്വഹിച്ചു. ഉച്ചയ്ക്ക് 2-ന് ബൈബിള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ബിരുദ ദാനവും നടന്നു. പാസ്റ്റര്‍മാരായ വില്‍സന്‍ ജോസഫ് (ഐ.പി.സി ജനറല്‍ വൈസ് പ്രസിഡന്‍റ്), സാം ജോര്‍ജ്ജ് (ഐ.പി.സി ജനറല്‍ സെക്രട്ടറി), കെ.സി ജോണ്‍ (ഐ.പി.സി മുന്‍ ജനറല്‍ പ്രസിഡന്‍റ്), കെ.എസ് ജോസഫ്, ജോസ് മാത്യു, വര്‍ഗീസ് ഫിലിപ്പ്, രാജു ആനിക്കാട്, ഇ.ഡി ചെല്ലാദുരൈ എന്നിവര്‍ പ്രധാന പ്രസംഗകരാണ്.
സ്റ്റേറ്റ് പി.വൈ.പി.എ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കുന്നു. 16-ാം തീയതി ഞായറാഴ്ച 8.30-ന് ആരംഭിക്കുന്ന സംയുക്ത ആരാധനയോടെ കണ്‍വന്‍ഷന്‍ സമാപിക്കും.