ഖത്തർ റീജിയൺ പി.വൈ.പി.എ കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെന്റ് കപ്പ്; റോയൽ സ്‌ട്രൈക്കേഴ്‌സ് ജേതാക്കൾ

ഖത്തർ: ഖത്തർ റീജിയൺ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെന്റ് നടന്നു. ഖത്തർ സ്പോർട്സ് ഡേയുടെ ഭാഗമായി 11-2-20 (ചൊവ്വാഴ്ച്ച )ബർവാ സിറ്റിക്ക് സമീപമുള്ള ഗ്രൗണ്ടിൽ വെച്ചു രാവിലെ 7 മണിമുതലാണ് ക്രിക്കറ്റ് ടൂർണമെന്റ് നടന്നത്. അഞ്ചു ടീമുകളായിരുന്നു ടൂര്ണമെൻറ്റിൽ പങ്കെടുത്തത്. അതിൽ റോയൽ സ്‌ട്രൈക്കേഴ്‌സ്(ദോഹ ഐപിസി പി.വൈ.പി. എ), ഹെബ്രോനൈറ്റ്സ് (ഹെബ്രോൻ പി വൈ പി എ )എന്നീ ടീമുകൾ ഫൈനലിൽ വന്നു. ഫൈനലിൽ റോയൽ സ്‌ട്രൈക്കേഴ്‌സ്(ദോഹ ഐപിസി പി.വൈ.പി. എ) 69 റൺസിന് വിജയശ്രീലാളിതരായി. റണ്ണേഴ്‌സ് അപ്പ് ട്രോഫി ഹെബ്രോനൈറ്റ്സ് (ഹെബ്രോൻ ഐപിസി പി വൈ പി എ )നേടി.

News Middle Advt Banner

പി.വൈ.പി.എ ഖത്തർ റീജിയൺ പ്രസിഡന്റ്‌ പാസ്റ്റർ ബിജു മാത്യു ടൂർണമെന്റ് പ്രാർത്ഥിച്ച് ആരംഭിച്ചു. വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനും ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. ഐ.പി. സി ഖത്തർ റീജിയൺ കൗൺസിൽ അംഗം ബ്ലെസ്സൻ ജോർജിന്റെ പ്രാർത്ഥനയോടെ ടൂർണമെന്റ് അവസാനിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading