പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരി ഗ്രാഡുവേഷൻ ഫെബ്രുവരി 13 ന്

പായിപ്പാട്: ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 45-മത് ബിരുദദാന ശുശ്രുഷ ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ സെമിനാരി ഓഡിറ്റോറിയത്തിൽ വച്ചു നടത്തപെടും. ഡോ. ടി. വി. തോമസ് മുഖ്യസന്ദേശം നൽകും. ന്യൂ ഇൻഡ്യ ഇവഞ്ചേലിസ്റ്റിക് അസോസിയേഷൻ ബോർഡ് ഡയറക്ടർ ഡോ. മാത്യു ഫിന്നി അനുഗ്രഹ പ്രാർത്ഥന നടത്തും.

post watermark60x60

ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ ചെയർമാനും ന്യൂ ഇൻഡ്യ ഇവഞ്ചേലിസ്റ്റിക് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. അലക്‌സാണ്ടർ ഫിലിപ്പ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും. സെമിനാരിയുടെ പ്രിൻസിപ്പൾ ഡോ. ജയ്സൻ തോമസ് ബിരുദദാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like