കേരളാ സുവിശേഷ യാത്രയുടെ സമാപന സമ്മേളനം നാളെ തിരുവല്ലയിൽ

തിരുവല്ല: സംസ്ഥാന പി.വൈ.പി.എയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ പര്യടനം നടത്തിയ കേരളാ സുവിശേഷ യാത്രയുടെ സമാപന സമ്മേളനം നാളെ (10 ഫെബ്രുവരി തിങ്കൾ ) വൈകിട്ട് 04.30 മുതൽ 07.00 വരെ തിരുവല്ല മുനിസിപ്പൽ ഓപ്പൺ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടും.

post watermark60x60

പി.വൈ.പി.എ പത്തനംതിട്ട മേഖലാ പ്രസിഡന്റ്‌ പാസ്റ്റർ ബെൻസൺ തോമസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഐ.പി.സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സി.സി. എബ്രഹാം ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ കെ.സി ജോൺ, പാസ്റ്റർ ഫിലിപ്പ് പി. തോമസ് എന്നിവർ പ്രസംഗിക്കും. അജി കല്ലുങ്കൽ ആശംസകൾ അറിയിക്കും.

യേശുദാസ് ജോർജിന്റെ നേതൃത്വത്തിൽ ഹോളി ഹാർപ്സ് സംഗീത ശുശ്രുക്ഷയ്ക്ക് നേതൃത്വം നൽകും. പി.വൈ.പി.എ കേരളാ സ്റ്റേറ്റ് ജോയിന്റ് കൺവീനർ ബിബിൻ കല്ലുങ്കൽ പ്രോഗ്രാം കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

You might also like