ഏ.ജി മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷന് വൻ ജന പങ്കാളിത്തം

പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷന്റെ മൂന്നാം രാത്രിയിലും ആയിരക്കണക്കിന് വിശ്വാസികൾ സഭാ വെത്യാസമെന്യേ പങ്കെടുത്തു. മുൻവർഷങ്ങളിൽ നിന്നും തികച്ചു വിഭിന്നമായ നിലയിൽ ഏ. ജി മലയാളം ഡിസ്ട്രിക്ടിന്റെ ജനറൽ കൺവൻഷൻ ജനനിബിഢമാകുന്നത് സംഘാടകരെ പോലും അമ്പരപ്പിക്കുന്നു. പകൽ ശുശ്രൂഷക സെമിനാർ നടന്നു.
വൈകിട്ടു നടന്ന പൊതു സമ്മേളനത്തിൽ മധ്യമേഖലാ ഡയറക്ടർ റവ. ജോസുകുട്ടി അധ്യക്ഷത വഹിച്ചു. ഏ. ജി. ക്വയറിനൊപ്പം ഡോ. ബ്ലസൻ മേമന ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി.

തമിഴ്നാട് ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. എബ്രാഹാം തോമസും, റവ. ജോൺസൺ വർഗ്ഗീസ് (ബാംഗ്ലൂർ)എന്നിവർ മുഖ്യ സന്ദേശം നൽകി. ദൈവ ഇഷ്ടവും മനുഷ്യ ഇഷ്ടവും ഒരു പോലെ ഭൂമിയിൽ ആകണമെന്നും, ദൈവത്തിന്റെ സൃഷ്ടിയുടെ മനോഹരത്വവും ദൈവീക പദ്ധതിയും നാം തിരിച്ചറിഞ്ഞു കൊണ്ട് ദൈവത്തിനു വേണ്ടി വിശുദ്ധിയോടും വിശ്വസ്തതയോടും കൂടി ഈ അന്ത്യകാലകട്ടത്തിൽ നാം മുന്നേറണം എന്ന്‌ ഡോ. എബ്രഹാം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

യെരുശലേമിന്റെ തകർന്നു കിടന്ന മതിലുകളുടെ പുനർനിർമ്മാണത്തെ അടിസ്ഥാനപ്പെടുത്തി- ആത്മീയ ജീവിതത്തെയും, വ്യക്തിജീവിതത്തെയും പുനർക്രമീകരണത്തോടെ ചിട്ടപ്പെടുത്തി പണിയപ്പെടുവാൻ ദൈവ കരങ്ങളിൽ ഏല്പിക്കണമെന്നും ചെയ്തുപോയ തെറ്റുകളെ അനുതപത്തോടെ ഏറ്റുപറയുകയും ദൈവം ക്ഷമിച്ചു എന്ന്‌ ബോധ്യമായാൽ കഴിഞ്ഞുപോയതിനെ ഓർത്തു വിലപിച്ചിരിക്കാതെ ദൈവ വേലയിലും വിശുദ്ധജീവിതത്തിലും മുന്നേറണമെന്ന് റവ. ജോൺസൺ വർഗ്ഗീസും തന്റെ സന്ദേശത്തിൽ ചൂണ്ടി കാട്ടി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.