വടക്കൻ മലബാറിൽ ഐ.പി.സിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുവാൻ ഐ.പി.സി കേരള സ്റ്റേറ്റ്

കുമ്പനാട്: വടക്കൻ മലബാറിൽ ഐപിസിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുവാനും, പുതിയ ഏരിയകളുടെ രൂപീകരിക്കുവാനും , തുടങ്ങി വിവിധ പദ്ധതികൾ നടപ്പിലാക്കുവാനും ഐപിസി കേരള സ്റ്റേറ്റ് നേതൃത്വം അടിയന്തര നടപടികൾ ആരംഭിച്ചതായി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലി. വടക്കൻ മലബാർ കൗൺസിൽ മെമ്പർ ബ്രദർ തോമസ് ജേക്കബ് കണ്ണൂരുമായിട്ടുള്ള കുമ്പനാട് ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
വടക്കൻ മലബാറിലെ നാല് ജില്ലകളിലെ അനവധി പഞ്ചായത്തുകളിൽ ഐപിസിയുടെ പ്രവർത്തനങ്ങൾ എത്തിച്ചേർന്നിട്ടില്ല എന്ന വസ്തുത ശ്രദ്ധയിൽ കൊണ്ടുവന്നപ്പോഴാണ് കേരളാ സ്റ്റേറ്റ് നേതൃത്വം അറിയിച്ചത്. പിന്നോക്കാവസ്ഥയിൽ തുടരുന്ന വടക്കൻ മലബാർ മേഖലയോട് ഐപിസി കേരള സ്റ്റേറ്റ് കാണിക്കുന്ന കരുതലിനും സഹായങ്ങൾക്കും വടക്കൻ മലബാറിലെ സ്റ്റേറ്റ് കൗൺസിൽ മെമ്പർ തോമസ് ജേക്കബ് കണ്ണൂർ നന്ദി അറിയിച്ചു.

-ADVERTISEMENT-

You might also like