666- സെമിനാർ

 

post watermark60x60

തിരുവനന്തപുരം: ആത്മമാരി സംഘടിപ്പിക്കുന്ന “666 ന്റെ നിഗൂഢതകളെ ബൈബിൾ വെളിച്ചത്തിൽ അനാവരണം ചെയ്യുന്ന സെമിനാർ” 2020 ജനുവരി 18 ശനിയാഴ്ച ആനപ്പാറ (വെള്ളറട) ഫോറസ്റ്റ് കമ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ആത്മമാരി ഡയറക്ടർ പാസ്റ്റർ.വൈ.എസ്.എലീശാ ഉത്ഘാടനം ചെയ്യുന്ന ഈ സെമിനാറിൽ ക്രിസ്തുവിൽ പ്രസിദ്ധനായ പാസ്റ്റർ.അനിൽ കൊടിത്തോട്ടം ക്ലാസ്സുകൾ നയിക്കുന്നു. രാവിലെ 9.30 മുതൽ 1.30 വരെ ഒന്നാം സെക്ഷനും ഉച്ച കഴിഞ്ഞ് 2.30 മുതൽ 4.30 വരെ രണ്ടാം സെക്ഷനും രാത്രി 6.30 മുതൽ 9.00 വരെ അവസാന സെക്ഷനും ക്രമീകരിച്ചിരിക്കുന്നു. ബ്രദർ.ജിബിൻ ജോസ് ആത്മീയ ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. ആത്മമാരി വർഷിപ്പ് ടീം ഗാനങ്ങൾ ആലപിക്കുന്നു. ഈ സെമിനാറിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ ശ്രേഷ്ഠരായ വ്യക്തികൾ പങ്കെടുക്കുന്നു. 666 ന്റെ സത്യങ്ങളെ കുറിച്ച് ആഴമായി മനസിലാക്കുവാൻ ജാതി-മത ഭേദമന്യേ എല്ലാവരേം യേശുക്രിസ്തുവിന്റെ നാമത്തിൽ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9645709683

#ഫ്രീ_രജിസ്ട്രേഷൻ
ഭക്ഷണം ക്രമീകരിക്കേണ്ടതിനായി വ്യക്തിപരമായോ സഭയായോ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.
രജിസ്ട്രേഷൻ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പർ: 9645709769
സമയം: 4.00pm – 10.00 pm
അവസാന തിയതി : 2020 ജനുവരി 16

-ADVERTISEMENT-

You might also like