അസംബ്ലീസ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ സണ്ടേസ്കൂൾ ഏകദിന സെമിനാറും വാർഷികവും ജനുവരി 25ന്

കായംകുളം: അസംബ്ലീസ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ സണ്ടേസ്കൂൾ അദ്ധ്യാപക-വിദ്യാർത്ഥി ഏകദിന സെമിനാറും വാർഷികവും 2020 ജനുവരി 25ാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ കൊറ്റംമ്പള്ളി എബനേസർ അസംബ്ലി ഓഫ് ഗോഡ് സഭയിൽ വച്ച് നടത്തപ്പെടുന്നു. സെക്ഷൻ പ്രസ്ബിറ്റർ റവ.പി.പി. വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിക്കും. സണ്ടേസ്കൂൾ കൺവീനർ പാ.രാജു ജോൺ അധ്യക്ഷത വഹിക്കും, സെക്രട്ടറി അനീഷ്.കെ സ്വാഗതം പറയും.

ആരാധനകൾക്ക് റോബിൻ തോമസ് കായംകുളം, ലിജോ ഡേവിഡ് ഞക്കനാൽ എന്നിവർ നേതൃത്വം നൽകും. തുടർന്ന് തിരുവനന്തപുരം ബഥനി ബൈബിൾ കോളജ് മുൻ പ്രിൻസിപ്പൽ റവ.ഡോ.സന്തോഷ് ജോൺ ” ദർശന ദീപ്തരായ വിദ്യാർത്ഥികൾ ” എന്ന വിഷയത്തിൽ സെമിനാർ നയിക്കും.ഉച്ചയ്ക്ക് ശേഷം വിവിധ കലാ-കായിക പരിപാടികൾ നടക്കും. സണ്ടേസ്കൂൾ ട്രഷറാർ പ്രസ്റ്റിൻ.പി.ജേക്കബ് കൃതജ്ഞത അർപ്പിക്കും. തുടർന്ന് സെക്ഷൻ തല പരീക്ഷാ വിജയികൾക്കും ,താലന്തു പരിശോധനാ വിജയികളായ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സമ്മാനദാനവും നല്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.