ഐ.പി.സി കോട്ടയം കൺവെൻഷൻ ജനുവരി 7 മുതൽ

കോട്ടയം: ഐ.പി.സി കോട്ടയം നോർത്ത് സൗത്ത് സെന്ററുകൾ സംയുകതമായി 80 വർഷങ്ങളായി നടത്തിവരുന്ന കോട്ടയം ഡിസ്ട്രിക്ട് വാർഷിക കൺവൻഷൻ ജനുവരി 7 മുതൽ 12 വരെ കോട്ടയം തിരുനക്കര മൈതാനിയിൽ നടക്കും. ഐ.പി.സി കോട്ടയം സൗത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ ജോയി ഫിലിപ്പ് അധ്യക്ഷനായി, ഐ.പി.സി കോട്ടയം നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ സണ്ണി ജോർജ് 81 മത് കോട്ടയം കൺവൻഷൻ ഉൽഘാടനം ചെയ്യും.

post watermark60x60

ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണിവരെയുള്ള പൊതുയോഗങ്ങളിൽ പാസ്റ്ററുമാരായ തോമസ് ഫിലിപ്പ് വെണ്മണി, ജെയിംസ് ജോർജ്, ഫിലിപ്പ് പി.തോമസ്, ഷിബു തോമസ് ഒക്കലഹോമ, ബി.മോനച്ചൻ കായംകുളം, റോയി വാകത്താനം എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും. ഡോക്ടർ ബ്ലസൻ മേമന, ഷാജൻ പാറക്കടവിൽ എന്നിവർ നേതൃത്വം നൽകുന്ന സെലിബ്രേറ്റ്സ് കോട്ടയം സംഗീത ശുശ്രുഷ നിർവഹിക്കും. ഞായർ രാവിലെ 8 മണി മുതൽ അയ്യായിരത്തിലധികം വിശ്വാസികൾ പങ്കെടുക്കുന്ന സംയുക്ത സഭായോഗം കൺവൻഷന്റെ പ്രത്യേകതയാണ്. ദിവസവും രാവിലെ ബൈബിൾ ക്ലാസുകൾ, മാസ യോഗം, വാർഷികം, പുത്രികാ സംഘടനകളുടെ വാർഷികങ്ങൾ, ഉപവാസ പ്രാർത്ഥന എന്നിവയാണ് മറ്റ് മീറ്റിങ്ങുകൾ.

മുൻകാലങ്ങളിൽ അക്ഷരനഗരിയുടെ ചരിത്രത്തിലിടം നേടിയതും കോട്ടയത്തെ സഭകളുടെ വളർച്ചക്ക് മുതൽകൂട്ടാവുകയും ചെയ്ത കോട്ടയം കൺവൻഷൻ കേരളത്തിലെ ഏറ്റവും വലിയ കൺവൻഷനുകളിലൊന്നാണ് . കോട്ടയം ഡിസ്ട്രിക്ട് കോർഡിനേഷൻ കമ്മറ്റിയുടെ കീഴിൽ പാസ്റ്റർ മാത്യു തരകൻ ജനറൽ കൺവീനറായി വിവിധ സബ് കമ്മറ്റികൾ കൺവൻഷന്റെ വിപുലമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കും.

-ADVERTISEMENT-

You might also like