പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മർത്തോമ്മ സഭ

തിരുവല്ല: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മർത്തോമ്മ സഭയുടെ നൂറിലധികം വീടുകൾ.
ദുരിതത്തെ അതിജീവിച്ചവർക്കുള്ള പുതിയ വീടുകളുടെ താക്കോൽ ദാനം കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.

മാർത്തോമ്മ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ സാന്നിധ്യത്തിൽ താക്കോലുകൾ കൈമാറി.
പ്രളയത്തിന്റെ ദുരിതം മുഴുവൻ ഏറ്റുവാങ്ങിയ ഒരു വലിയ സമൂഹത്തിന് കൈത്താങ്ങുന്നതായിരുന്നു വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്ന ചടങ്ങ്.
ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, കോഴിക്കോട് മുൻ കലക്ടറുമായ പി.ബി.സലിം, ജില്ലാ കലക്ടർ പി.ബി.നൂഹ്, ബിനു വർഗീസ്, ഡോ. രാജു പി.ജോർജ്, ഡോ. കൃപ അന്ന വർഗീസ്, ഫെലോഷിപ് മിഷൻ ആശുപത്രി അഡ്മിനിസ്ട്രേറ്റർ പി.ടി.ഫിലിപ് എന്നിവരും ഗവർണറുടെ ഒപ്പമുണ്ടായിരുന്നു. പത്തനംതിട്ട ജില്ല കലക്ടർ പി.ബി.നൂഹിന്റെ സഹോദരനാണ് പി.ബി.സലിം .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading