ജീവിതാനുഭവങ്ങൾ: പ്രതിസന്ധികളിൽ ജീവാമൃതമായി കരുത്ത് പകരുന്ന സ്വാന്ത്വന സംഗീതം

ജസ്റ്റിൻ ഷിജിൻ, തിരുവനന്തപുരം

മൃതം എന്ന പദത്തിന് മന്ന , മൃതസഞ്ജീവനി എന്നൊക്കെ അർത്ഥവിശേണങ്ങൾ നൽകിയിട്ടുണ്ട്. മരുഭൂയാത്രയിൽ യിസ്രായേൽ ജനത്തിന് കേവലം ഒരു ആഹാരം മാത്രമായിരുന്നില്ല വിശപ്പിനും പ്രതിരോധ ശക്തിക്കും കരുത്തിനും എല്ലാം ഉതകുന്ന അമൃതായിരുന്നു മന്ന, യിസ്രായേൽ മക്കളുടെ ജീവാമൃതം. പുതിയ നീയമ യിസ്രായേലൽ (വിശ്വാസികൾ ) ഈ മന്നയേ പറ്റി, ക്രിസ്തു യേശുവിന്റെ വാക്കുകൾ ഞാൻ ജീവന്റെ അപ്പം ആകുന്നു നിങ്ങളുടെ പിതാക്കന്മാർ മന്ന തിന്നിട്ടും മരിച്ചു വല്ലോ..ജീവന്റെ അപ്പം ആകുന്ന എന്നെ ഭുജിക്കുന്നവൻ എന്നേക്കും ജീവിക്കും.(യോഹന്നാൻ 6 : 48 – 51) ജീവിത യാത്രയിൽ പലപ്പോഴും മനസ്സ് മരവിച്ചു നിന്നപ്പോഴൊക്കെ പുനർജീവൻ നൽകി തട്ടി ഉണർത്തി യത് എന്നും നസ്രായനായ എന്റെ ക്രിസ്തു യേശു മാത്രമാണ്.അവന്റെ സ്നേഹാർദ്രമാം വചനങ്ങൾ, ഗാനങ്ങൾ ഹൃദയത്തിനു കുളിർമ പകരുന്ന നവ്യാനുഭവമാണ് എപ്പോഴും.

ക്രൈസ്തവ മാതാപിതാക്കളുടെ രണ്ടു മക്കളിൽ ഇളയവനായി ജനനം. ഏഴാം ക്ലാസ് വിദ്യാർഥി ആയിരിക്കുമ്പോൾ മുതൽ കൺവൻഷനുകൾക്കും മറ്റ് ആത്മീയ ശുശ്രൂഷകളിൽ ഓർഗൻ വായിക്കുവാനും പാടുവാനുമുള്ള അവസരങ്ങൾ ദൈവം എനിക്ക് ഒരുക്കി നൽകി, സ്കൂൾ വിദ്യാഭ്യാസാനന്തരം തിരുവനന്തപുരം സംഗീത കോളേജിൽ തുടർ പഠനം ഏറെ ഇഷ്ടപ്പെടുന്ന സംഗീതം തന്നെ തെരഞ്ഞെടുത്തു.

അങ്ങനെ കുടുംബമായി സന്തോഷത്തോടെ മുന്നോട്ടു പോകവെ അപ്രതീക്ഷിതമായി ഒരു സംഭവം ഭവനത്തിൽ നടന്നു, അത് ജ്യേഷ്ഠ സഹോദരന് നേരിട്ട വാഹന അപകടം ആയിരുന്നു. ആശുപത്രിയിൽ ആയ സഹോദരന്റെ തുടർചികിത്സകൾക്ക് നേരിട്ട ഭാരിച്ച ചികിത്സാ ചിലവുകൾ നിമിത്തം ഞങ്ങൾക്ക് ഭവനം നഷ്ടപ്പെട്ടു, കടഭാരം ക്രമാതീതമായി വർദ്ധിച്ചു, എന്നാൽ ദൈവ കൃപയാൽ സഹോദരൻ ഇന്ന് അനുഗൃഹീത നിലയിൽ ടെലിവിഷൻ മാധ്യമങ്ങളിലൂടെ ക്രിസ്തുവിന്റെ സാക്ഷ്യമായി നിലകൊള്ളുന്നു. ലോകത്തിലെ ആശ്രയം എല്ലാം നഷ്ടപ്പെട്ടു, ശരിക്കും ആ വേളകളിലാണ് അതുവരെ പാടിയിരുന്ന പാട്ടുകളുടെ അർത്ഥങ്ങൾ ആഴത്തിൽ അറിഞ്ഞു പാടുവാൻ കഴിഞ്ഞത്. ഹാർവെസ്റ്റ് ടെലിവിഷൻ ചാനലിലും യൂട്യൂബിലും പാടിയ ലോകത്തിലേക ആശ്രയം എന്നേശുമാത്രം എന്ന പാസ്റ്റർ വീ ജെ ജേക്കബ് രചിച്ച എന്റെ പ്രഥമ ഗാനാലാപനം അനേകർക്ക് അനുഗ്രഹമായത് കൃതഞ്ജതയോട ഓർക്കുന്നു. ആദ്യമായി ഞാൻ എഴുതിയത് കരുതുന്ന കർത്തൻ കാക്കുന്ന കർത്തൻ കൂടെ ഉണ്ടെങ്കിൽ ഭയം തെല്ലും വേണ്ട എന്ന വരികൾ ആണ്. ഏതു സംഘർഷ വേളകളിലും നിരാശയിൽ ഹൃദയം മുങ്ങി താണു പോകാതെ ദൈവം പ്രത്യാശ നിർഭരമായ ഗാനങ്ങളാൽ എന്റെ ഹൃദയത്തേ നിറച്ചു 40 ൽ അധികം ഗാനങ്ങൾ അങ്ങനെ പിറവി എടുത്തു മിക്കതും പ്രാർത്ഥനാ വേളകളിലും യാത്ര കളിലും ചിലസമയങ്ങളിൽ പ്രത്യേക താളമായി ഹൃദയത്തിൽ അലയടിക്കും, ഏകാന്തധ്യാന വേളകളിൽ ആണ് കൂടുതലും, ഇവയൊക്കെ അനേകർക്ക് അനുഗ്രഹം ആയിതീരണം എന്ന് ആഗ്രഹിക്കുന്നു. “അങ്ങേപോലൊരു ദൈവം ഇല്ല ആ നാമം പോലൊരു നാമം ഇല്ല ” എന്ന ഗാനം വീഡിയോ ആയി റിലീസ് ചെയ്യുവാൻ ആഗ്രഹിക്കുന്നു ഏവരുടെയും പ്രാർത്ഥനയും പ്രോത്സാഹനവും അഭ്യർത്ഥിക്കുന്നു. കഷ്ടതയുടെയും ബുദ്ധിമുട്ടിന്റേയും തീച്ചൂളയിൽ ദൈവം താങ്ങി നടത്തിയ വിധങ്ങൾ ഇന്നും മനസ്സിന് കരുത്തു പകരുന്ന ഓർമ്മകൾ ആയി നിൽക്കുന്നു.
ധനവും, മാനവും ഒക്കെ ഉള്ളപ്പോൾ ചേർത്തു നിറുത്തുവാൻ മനുഷ്യൻ മത്സരിക്കുമ്പോൾ ,തകർച്ച യിലും ശൂന്യതയിലും മാറോടണക്കുന്നവനാണ് നമ്മുടെ രക്ഷകനായ ക്രിസ്തു യേശു, അവനിൽ തന്നെ ആശ്രയിക്കാം ഒരുനാളും കൈവിടാതെ അവൻ ചേർത്തു നിറുത്തും.

 അനുഭവങ്ങളുടെ ആഴങ്ങൾ ഉള്ളവരും കഴിവുള്ള വരുമായി അനേകർ മറഞ്ഞിരിക്കുന്നുണ്ട് അവർ മുൻനിരയിലേക്ക് വന്ന് അനേകർക്ക് അനുഗ്രഹമാകേണ്ടതായുണ്ട് അതിനായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. അതെ എക്കാലത്തും പ്രതിസന്ധികളിൽ ജീവാമൃതമായി കരുത്തു പകരുന്ന സ്വാന്ത്വന സംഗീതം ആണ് ക്രിസ്തു എന്ന എന്റെ യാഥാർത്ഥ്യം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.