ചെറു ചിന്ത: ട്വന്റി : ട്വന്റി

ബ്ലെസ്സണ്‍ ജോണ്‍, ഡല്‍ഹി

ക്രിക്കറ്റ് എന്ന ഗെയിമിലൂടെയാണ് ട്വന്റി ട്വന്റി എന്ന പദം പ്രചാരമായതു
നിലവിലുണ്ടായിരുന്ന 50 ഓവർ 20 ഓവർ ആക്കി ചുരുക്കി ലിമിറ്റഡ് ഓവർ ക്രിക്കറ്റ് മത്സരങ്ങൾ ട്വന്റി ട്വന്റി എന്ന പേരിൽ രൂപം കൊണ്ടു. ബാറ്റസ്മാന് സമയം പാഴാക്കാൻ ഇല്ല എന്നതാണ് ട്വന്റി ട്വൻറിയിലൂടെ ഉണ്ടായ ഒരു സാരമായ മാറ്റം. നാം ഒരു ട്വന്റി ട്വൻറിയിൽ എത്തി നിൽക്കുന്നു.

2020ലേക്കു കടക്കുമ്പോൾ രാജ്യം കടന്നു പോകുന്ന സാഹചര്യങ്ങളെ ഒക്കെയും കണക്കിലെടുക്കുമ്പോൾ.കാലം ദൈവ വചനത്തിലൂടെ നമ്മോടു വിളിച്ചുപറയുന്ന ഒരു കാര്യമുണ്ട്  “ഇനിയും അധികം സമയമില്ല”. ഒരു ട്വന്റി ട്വന്റിക്കു നാം തയ്യാറാകേണ്ടതുണ്ട്.

വചനത്തിൽ ഇപ്രകാരം കാണുന്നു.

▪എഫെസ്യർ 5:16 ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.

സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ. ലഭ്യമായ സ്വാതന്ത്ര്യം എല്ലാ മേഖലകളിലും ചോദ്യ ചിഹ്നമായി നിൽക്കുമ്പോൾ. വളരെ കുറച്ചു സമയമേ മുന്പിലുള്ളു എന്നൊരു ചിന്ത ഭരിക്കേണ്ടതുണ്ട്. ഇന്നലെ വരെ ഉണ്ടായിരുന്നതും
അഭിമാനിച്ചതും ഒരു പക്ഷെ നാളെ ഒരു ചോദ്യം മാത്രം ആകാം. ഇപ്രകാരം വിവിധങ്ങളാകുന്ന ചോദ്യങ്ങളിലൂടെയാണ് 2020 നെ വരവേൽക്കുവാൻ നാം ഒരുങ്ങുന്നതു എന്നത് ഒരു ട്വന്റി ട്വന്റി ചിന്തയ്ക്കു വഴി ഒരുക്കുന്നു.

ഒരു ആത്മീയ ട്വന്റി ട്വന്റിക്കു നാം ഒരുങ്ങേണ്ടതായുണ്ട്. വിവിധങ്ങളാകുന്ന ദുരുപദേശങ്ങൾ, ഞുഴഞ്ഞു കയറ്റക്കാർ,തെറ്റിനെ തെറ്റുകൊണ്ടു ന്യായികരിക്കുന്നവർ,
വചന വിരുദ്ധ നിലപാടുകൾ എന്നിങ്ങനെ സർവ്വ വിധമായ ആത്മീയ ശോഷണവും ആത്മീയ ഗോളത്തിൽവ്യാപാരിതം ആയികൊണ്ടിരിക്കുമ്പോൾ സർവ്വമാകുന്ന അലംഭാവവും വെടിഞ്ഞു ,വചന നിവൃത്തിക്കായി ഒരുങ്ങുന്നതോടൊപ്പം.സഹോദര
പ്രീതിയിലും,പ്രോത്സാഹനത്തിലും ഉത്സാഹം വര്ധിപ്പിക്കുന്നവരും.
ഉണർവ്വും,ഉറപ്പുമുള്ളവരും ആയി തങ്ങളെ തന്നെ ഒരുക്കേണ്ടതും ആവശ്യമാകുന്നു.

▪റോമർ 13:11 ഇതു ചെയ്യേണ്ടതു ഉറക്കത്തിൽനിന്നു ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറികയാൽ തന്നേ; നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.

യാദൃച്ഛികമാകാം എങ്കിലും 2020നു നമ്മളോട് ചിലതു പറയാനുണ്ട്.
നിങ്ങൾ സമയത്തെ അറിയുന്നവർ ആകയാൽ “കാലുകൾക്കു വേഗത കൂടേണ്ടതുണ്ട്, ഹൃദയത്തിൽ തീ കത്തേണ്ടതുണ്ട് “

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.