പാമ്പാടി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ജനറൽ കൺവെൻഷൻ

കോട്ടയം : പാമ്പാടി കേന്ദ്രമായുള്ള ചർച്ച് ഓഫ് ഗോഡ് 24- മത് ജനറൽ കൺവൻഷൻ 2020 ജനുവരി എട്ടു മുതൽ 12 വരെ പുളിക്കൽകവല ഐ.പി.സി സീയോൻ ഗ്രൗണ്ടിൽ നടക്കും. സഭാ ഓവർസിയർ പാസ്റ്റർ സി.പി മാത്യു ഉദ്ഘാടനം ചെയ്യും. “ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക” (വെളി : 3:2 ) ചിന്താവിഷയം.

post watermark60x60

പാസ്റ്റർമാരായ രാജു ആനിക്കാട്, പ്രിൻസ് കോശി, അനീഷ് ഏലപ്പാറ, പ്രെയ്‌സ് കർത്താ, അരവിന്ദ് വിൻസെൻറ്, ടി. രാജകുമാർ സാം സുരേഷ്ഗോ, ബി.ബെൽസായി എന്നിവർ പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് മെലഡീസ് ഗാനങ്ങൾ ആലപിക്കും. ബൈബിൾ ക്ലാസുകൾ, പാസ്റ്റോഴ്സ് കോൺഫ്രൻസ് എൽ.എം വാർഷികം, യൂത്ത് & സൺഡേ സ്കൂൾ വാർഷിക സമ്മേളനം, സ്നാനം എന്നിവയും, ഞായറാഴ്ച പകൽ സംയുക്ത സഭ യോഗവും കർത്തൃമേശയും ഉണ്ടായിരിക്കും.

-ADVERTISEMENT-

You might also like